നടൻ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് വെള്ളിത്തിരയിലേക്ക് എത്തുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് . സിനിമാ പ്രവേശനത്തിന് മുന്നോടിയായി മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി. മമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തിയാണ് മാധവ് കണ്ടത്. സംവിധായകൻ പ്രവീൺ നാരായണൻ, ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണ എന്നിവരും മാധവിന് ഒപ്പം ഉണ്ടായിരുന്നു. മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകൾ നേർന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് സുരേഷ് ഗോപി , എന്നാൽ അദ്ദേഹത്തിന്റെ മകൻ ഗോകുൽ സുരേഷ് മാത്രം ആണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് നിരവധി സിനിമകളിൽ നടൻ ആയി മികവ് തെളിയിച്ച ഒരു നടൻ തന്നെ ആണ് ,
എന്നാൽ ഈ കാര്യത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് , ആ മനുഷ്യൻ നിന്റെ നെറുകയിൽ ഒന്ന് തൊട്ടാൽ അത് ഒരു ഗുരുത്വം ആണ് അതിനപ്പുറം മലയാളത്തിൽ നിന്നും ഒന്നും ലഭിക്കാൻ ഇല്ല എന്നും ആണ് മാധവിനോടെ സുരേഷ് ഗോപി പറഞ്ഞത് , എന്നാൽ ഗംഭീര അഭിപ്രായങ്ങൾ ആണ് സിനിമ വൃത്തങ്ങളിൽ നിന്നും വരുന്ന വാർത്തകൾ , സുരേഷ് ഗോപി നായകൻ ആയി എത്തുന്ന പ്രവീൺ നാരായണൻ ചിത്രത്തിലൂടെ ആണ് മാധവിന്റെ അരങ്ങേറ്റം , അനുപമ പരമേശ്വരൻ ആണ് നായികാ ആയി എത്തുന്നത് എന്ന വാർത്തകളും വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,