കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച , എസ്.ടി.കെ. ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്. ചിത്രം ആഗസ്റ്റ് 11ന് തിയറ്ററുകളിലെത്തും.നിയമ പ്രശ്നങ്ങൾ ചുറ്റിപ്പറ്റി കോടതിയിൽ ഒരു കള്ളനും മന്ത്രിയും തമ്മിൽ നടക്കുന്ന കോടതി വിചാരണയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺ വിൻസെന്റ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം വളരെയധികം ജനശ്രദ്ധ നേടിയിരിക്കുകയാണ്. യേശുദാസ് –
ഓ. എൻ. വി. കുറുപ്പ് കൂട്ടുകെട്ടിൽ ഔസേപ്പച്ചൻ സംഗീതം നൽകിയ നിത്യഹരിത ഗാനം ‘ദേവദൂതർ പാടി’യുടെ റീമിക്സ് പതിപ്പും ഗാനത്തിലെ കുഞ്ചാക്കോ ബോബൻ്റെ വേറിട്ട ഡാൻസും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരുകോടിയിലേറെ കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടന്നു എന്ന വാർത്ത ആണ് പുറത്തു വരുന്നത് , എന്നാൽ സിനിമകകാൻ വന്നവരിൽ മമ്മൂട്ടിയും ഉണ്ടായിരുന്നു എന്നായിരുന്നു എന്നാൽ മമ്മൂട്ടി ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായം തന്നെ ആണ് പറഞ്ഞത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,