ഇന്ന് തിയേറ്ററുകളിൽ എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം ‘ന്നാ താൻ കേസ് കൊട്’നെതിരായ സൈബർ ആക്രമണങ്ങളെ തള്ളിപ്പറഞ്ഞ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നത് സിനിമയുടെ പരസ്യമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി പറഞ്ഞു. സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണം. സൈബർ ആക്രമണത്തെ കുറിച്ചറിയില്ല. അതിനെ കുറിച്ച് അത് നടത്തുന്നവരോട് ചോദിക്കണം. അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ഇപ്പോൾ കഴിഞ്ഞ ദിവസങ്ങളിലായി ഈ സിനിമ കാണരുത് എന്ന് പറഞ്ഞവരോട് പ്രതികരിച്ചിരിക്കുകയാണ് ചാക്കോച്ചൻ.എന്നാൽ ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ചർച്ച ആവുകയും ചെയ്തു തീയേറ്ററിലേക്ക് ഉള്ള വഴിയിൽ കുഴി ഉണ്ട് എന്നാലും വന്നേക്കണേ എന്നാണ് പോസ്റ്റർ , എന്നാൽ ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആണ് നടക്കുന്നത് അതിനു പുറമെ മമ്മൂക്കയും പ്രതികരിച്ചു എന്ന് തന്നെ ആണ് പറയുന്നത് . വലിയ രീതിയിൽ തന്നെ ആണ് സിനിമയ്ക്ക് പ്രെമോഷന് ലഭിച്ചു കൊണ്ട് ഇരിക്കുന്നത് , വലിയ രീതിയിൽ ചർച്ചയും നടക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,