Press "Enter" to skip to content

മമ്മൂട്ടി നാളെ മുതൽ ഉണ്ണി ചിത്രത്തിൽ നിന്ന് വിട്ടുനിൽക്കും

Rate this post

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഈ പ്രോജക്റ്റ് സംബന്ധിച്ച ഒരു അപ്ഡേഷൻ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിൻറെ പ്രഖ്യാപനം ചിങ്ങം ഒന്നിന് ഉണ്ടാവും എന്നതാണ് അത്. സിനിമയുടെ ടൈറ്റിൽ ഈ ദിവസം പ്രഖ്യാപിച്ചേക്കും. ഒരു വലിയ പ്രഖ്യാപനം ചിങ്ങം ഒന്നിന് ഉണ്ടാവും എന്നു മാത്രമാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഇത്. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണിത്. 2010ൽ പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിൽ. എറണാകുളത്ത് ആരംഭിച്ച സിനിമയുടെ ചിത്രീകരണം പിന്നീട് പൂയംകുട്ടിയിലേക്ക് ഷിഫ്റ്റ് ചെയ്‍തിരുന്നു. വണ്ടിപ്പെരിയാറും ചിത്രത്തിൻറെ ലൊക്കേഷൻ ആണ്. ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൻറെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്. ആറാട്ടിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ മമ്മൂട്ടി ഈ പടത്തിൽ നിന്നും മാറി നിൽക്കുന്നു എന്നാണ് , കാടുകണവ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു പോവുന്നതുകാരണം ആണ് എന്നാണ് പറയുന്നത് ഒരു ആന്തോളജി ചിത്രം ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/LYAEyHI5hB8

More from ArticlesMore posts in Articles »