സിനിമകളിലൂടെയും, ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് വിനോദ് കോവൂർ. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത വർഷം എന്ന സിനിമയിൽ മെഗാസ്റ്റാർ മമ്മൂക്കയ്‌ക്കൊപ്പം പ്രാധാന്യമുളള കഥാപാത്രമായിട്ടാണ് നടൻ എത്തിയത്. വർഷം സിനിമ മുതലുളള ഒരു ആത്മബന്ധമാണ് മമ്മൂക്കയുമായി തനിക്ക് ഉള്ളതെന്ന് വിനോദ് പറയുന്നു. അതേസമയം വർഷത്തിൽ അഭിനയിക്കുന്ന സമയത്ത് മമ്മൂക്ക ദേഷ്യപ്പെട്ടതിനെ കുറിച്ച് ഒരുഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വിനോദ് കോവൂർ പറഞ്ഞതിങ്ങനെ.
എന്നാൽ എനിക്ക് കൂടുതൽ പ്രശംസ ലഭിച്ചിട്ടുളളത് വർഷം സിനിമയിലെ കഥാപാത്രത്തിനാണ്. ആ നാല് സീനുകളിൽ അഭിനയിച്ചപ്പോൾ മമ്മൂക്ക പറഞ്ഞ വാക്കുകൾ എനിക്ക് ഭയങ്കര മോട്ടിവേഷനായിരുന്നു. ഇവന് പറ്റും, കണ്ടോ ഒറ്റ ടേക്കില് ഒകെ ആക്കിയത്. ഇവനാണ് നടൻ. ഇവൻ ഭാവിയിൽ നെടുമുടിയും തിലകനുമൊക്കെ ആയിമാറും’. മമ്മൂക്ക അങ്ങനെ പറയുമ്പോ നമ്മൾക്കും ഒരു മോട്ടിവേഷനായിരുന്നു.അതില് ഞാൻ മമ്മൂക്കയെ ഏടാ എന്ന് വിളിക്കുന്ന ഒരു സീനുണ്ട്. എന്നാൽ എനിക്ക് ഏടാ എന്ന് വിളിക്കാൻ തോന്നുന്നില്ല. നമ്മൾ ഇത്രയേറെ ബഹുമാനിക്കുന്ന നടനെ കേറി നമ്മൾ എങ്ങനെ ഏടാ എന്ന് വിളിക്കും. ഞാൻ ഡയറക്ടറുടെ അടുത്ത് ഇത് ചോദിച്ചപ്പോ ക്യാരക്ടറല്ലെ ഇത് വിനോദെ എന്ന് പറഞ്ഞു. പിന്നെ വിളിക്കാതിരിക്കാൻ പറ്റൂമോ. അത് വിളിച്ചതിന്‌റെ പേരിൽ പിന്നെ കുറെ പൊല്ലാപ്പുകളുണ്ടായി. മമ്മൂക്ക പിണങ്ങി.എന്നാണ് പറഞ്ഞത് എന്നാൽ ഇതിനു എല്ലാം വ്യക്തം ആക്കുകയാണ് വിനോദ് കോവൂർ കൂടുതൽ അറിയാൻ വീഡിയോ കാണുക ,
