ശ്രീലങ്കയിൽ എത്തിയ മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ശ്രീലങ്കൻ മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. ട്വിറ്ററിലൂടെയാണ് നന്ദി അറിയിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ടാണ് മെഗാസ്റ്റാറുമായിട്ടുള്ള കൂടികാഴ്ചയെ കുറിച്ച് ട്വീറ്റ് ചെയ്തത്.മലയാളത്തിലെ സീനിയർ നടൻ മമ്മൂട്ടിയെ സന്ദർശിക്കാനായത് ബഹുമതിയായി കാണുന്നു. സർ, നിങ്ങൾ ശരിക്കും ഒരു സൂപ്പർ സ്റ്റാർ തന്നെ. ശ്രീലങ്കയിലേക്ക് വന്നതിനെ വളരെയധികം നന്ദി. ഞങ്ങളുടെ രാജ്യം ആസ്വദിക്കുന്നതിന് ഇന്ത്യയിൽ നിന്നുള്ള എല്ലാ താരങ്ങളേയും സുഹൃത്തുക്കളേയും ശ്രീലങ്കയിലേക്ക് ക്ഷണിക്കുന്നു’ -ജയസൂര്യ ട്വീറ്റ് ചെയ്തു.
എം.ടി വാസുദേവൻ നായരുടെ രചനയിൽ രഞ്ജിത് സംവിധാനം ചെയ്യുന്ന കടുഗണ്ണാവ ഒരു യാത്ര കുറിപ്പ് എന്ന സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് നടൻ ശ്രീലങ്കയിൽ എത്തിയത്.എന്നാൽ അവിടെ വെച്ച് ഭക്ഷണ കഴിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , ഞണ്ടും കുട്ടിയുള്ള ഭക്ഷണം കഴിക്കുന്ന മമ്മൂട്ടിയുടെ ചിത്രം ആയിരുന്നു വൈറൽ ആയതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,