മുണ്ടുമുടുത്ത് കാരവാനിൽനിന്നും മെഗാസ്റ്റാറിൻ്റെ ആ വരവ് കണ്ടോ

ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആണ് കാതൽ , മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുക. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എന്നാൽ ചിത്രീകരണം പുരോഗമിക്കുമ്പോൾ ലൊക്കേഷനിൽ നിന്നും ഉള്ള പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളത്‌ ആണ് , എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത് , മമ്മൂട്ടിയുടെ മാസ്സ് ലൂക്കും കാറിൽ നിന്നും ഇറങ്ങിവരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ തരംഗം ആയികൊണ്ടിരിക്കുന്നത് ,

 

 

ഇതുപോലെ ഉള്ള നിരവധി വീഡിയോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളത് , എന്നാൽ ഇപ്പോൾകാതലി ന്റെ ഷൂട്ടിം​ഗ് പൂർത്തിയാക്കി നടൻ മമ്മൂട്ടി. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വളരെ ഊർജ്ജസ്വലരായ ടീമിനൊപ്പം പ്രവർത്തിച്ചത് താൻ ആസ്വദിച്ചുവെന്ന് നടൻ കുറിച്ചു. സഹപ്രവർത്തകർക്കായി ഭക്ഷണം വിളമ്പുന്ന മമ്മൂട്ടിയുടെയും ജ്യോതികയുടെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള ജ്യോതികയുടെ ആദ്യ ചിത്രം കൂടിയാണ് കാതൽ. റോഷാക്ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ഇത്. മാത്യു ദേവസി എന്നാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,