റോഷാക്ക് ഒരു സൈക്കോ അല്ല : മമ്മൂട്ടി ചിത്രം അടുത്തമാസം റിലീസ് ചെയ്യും

മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ പ്രൊഡക്ഷനായ റോഷാക്ക് സിനിമയിൽ തന്റേത് സൈക്കോ കഥാപാത്രമല്ലെന്ന് നടൻ മമ്മൂട്ടി. കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടപ്പോൾ സിനിമ ഒരു സൈക്കോ ത്രില്ലർ ഗണത്തിൽ പെടുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഒരു അഭിമുഖത്തിനിടെ ചിത്രത്തിലെ തന്റെ കഥാപാത്രം സൈക്കോ അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി. റോഷാക്ക് ഒരു ചികിത്സരീതിയാണ് അല്ലാതെ കഥാപാത്രം ഒരു സൈക്കോ അല്ലയെന്നും കഥസന്ദർഭവുമായി ബന്ധപ്പെടുത്തുന്നതെയുള്ളെന്നും മമ്മൂട്ടി ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

അതേസമയം സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും നടൻ കൂട്ടിച്ചേർക്കുകയും ചെയ്തു. എന്നാൽ ചിത്രം റിലീസ് മാറ്റിവെച്ചു എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു , അടുത്ത മാസം ആണ് റിലീസ് ചെയുക എന്നാണ് റിപോർട്ടുകൾ വരുന്നത് , ചിത്രത്തിന്റെ മുഴുവൻ വർക്ക്ൾക് കഴിഞ്ഞിട്ടില്ല എന്നാണ് പറയുന്നത് , എനാൽ ഈ ചിത്രത്തി, മികച്ച ഒരു താര നിരതന്നെ ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/Q1hlP5X5KtY