Articles

മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ റിലീസ് അടുത്ത വര്‍ഷം!

മമ്മൂട്ടിയെ ടൈറ്റിൽ കഥാപാത്രമാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തെത്തി. പോസ്റ്ററിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലുള്ള മമ്മൂട്ടിയെ ആണ് കാണുന്നത്. ബയോഗ്രഫി ഓഫ് എ വിജിലൻ്റ് കോപ്പ് എന്നാണ് ഈ ത്രില്ലർ ചിത്രത്തിൻറെ ടാഗ് ലൈൻ.ആർ.ഡി ഇല്യൂമിനേഷൻസ് ആണ് ചിത്രത്തിൻറെ നിർമ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിർവ്വഹിച്ചിട്ടുള്ള ഉദയ്കൃഷ്‍ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. തെന്നിന്ത്യൻ താരം വിനയ് റായ്‍ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു എന്നതും പ്രത്യേകതയാണ്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

 

ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ഈ ചിത്രം ഈ വർഷം റിലീസ് ചെയ്യരുത് എന്ന വാർത്തകൾ ആണ് പ്രേക്ഷകർ പറയുന്നത് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് മമ്മൂട്ടി ആരാധകർ തന്നെ ആണ് സോഷ്യൽ മീഡിയയിൽ പറഞ്ഞത് , എന്തെന്നാൽ മമ്മൂട്ടിയുടെ മൂന്ന് സിനിമകൾ ഈ വർഷം വലിയ സാമ്പത്തിക വിജയം നേടി വിജയിച്ച വർഷം തന്നെ ആണ് എന്നാൽ ഈ വർഷം ഒരു പരാജയം ഏറ്റു വാങ്ങിയും അത് മമ്മൂട്ടിക്ക് തന്നെ മോശം ആയി തീരും എന്ന വാർത്തകളും വരുന്നു , എന്നാൽ ഈ വർഷം തന്നെ തിയേറ്ററിൽ റിലീസ് ചെയ്യും എന്ന റിപ്പോർട്ടുകളും വന്നു , എന്നാൽ ഈപോൾ വരുന്ന റിപോർട്ടുകൾ അനുസരിച്ച ചിത്രം ഈ വർഷം റിലീസ് ചെയ്യാൻ കഴിയില്ല എന്ന റിപോർട്ടുകൾ ആണ് വരുന്നത് , ചിത്രം 2023 ൽ ആണ് റിലീസ് ചെയുക എന്ന റിപോറ്റുകൾ ആണ് വരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top