Articles

മമ്മൂക്ക തമിഴിൽ ഞെട്ടിക്കാൻ ഒരുങ്ങുന്നു ഈ സൂപ്പർതാരത്തിന് ഒപ്പം

മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു നടൻ തന്നെ ആണ് മമ്മൂട്ടി പുതുമയുള്ള ആവേശകരമായ സിനിമകൾ കൊണ്ട് ഞെട്ടിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ . മലയാളത്തിൽ എന്നല്ല മറ്റു ഭാഷകളിലും താരം വളരെ അതികം  ശ്രെദ്ധ നേടിയതും ആണ് , എന്നാൽ ഇപ്പോൾ മമ്മൂട്ടി ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന റിപോർട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,   കാക്കമുട്ടൈ’ എന്ന ചിത്രത്തിനു ശേഷം മണികണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകാനായെത്തുന്നു എന്ന വാർത്തകളാണ് പുറത്തിവരുന്നത്. വിജയ് സേതുപതിയും മമ്മൂട്ടിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുക എന്നാണ് പുറത്തിവരുന്ന വിവരം. പേരൻപിനു ശേഷം മമ്മൂട്ടി വീണ്ടും കോളിവുഡിലേയ്‌ക്കോയെന്ന സംശയത്തിലാണ് ആരാധകർ

 

 

റാം സുബ്രഹ്‌മണ്യന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘പേരൻപ്’. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിനു ഏറെ പ്രശംസകൾ തേടിയെത്തിയിരുന്നു. പി എൽ തേനപ്പൻ നിർമ്മിച്ച ചിത്രത്തിൽ മമ്മൂട്ടി, അഞ്ജലി, സാദന, അഞ്ജലി അമീർ, ലിസി ആന്റണി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനവധി അംഗീകാരങ്ങൾ ലഭിച്ച ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിരുന്നു.1990 ൽ പുറത്തിറങ്ങിയ ‘മൗനം സമ്മതം’ ആണ് മമ്മൂട്ടിയുടെ ആദ്യ തമിഴ് ചിത്രം. പിന്നീട് പതിനാറോളം ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്തും മമ്മൂട്ടി എന്ന നടന്റെ സാന്നിധ്യം ഉണ്ടായിരുന്നു. വളരെ അതികം വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആയിരിക്കും എന്നതും പറയുന്നു ,  മലയാളത്തിൽ ലിജോ ജോസ്  സംവിധാനം ചെയുന്ന നാൻ പകൽ നേരത്തെ മയക്കം എന്ന ചിത്രത്തിൽ മമ്മൂട്ടി തന്റെ അഭിനയ മികവ് ഒന്നുകൂടി വർധിപ്പിച്ചു എന്നതിൽ സംശയം ഒന്നുമില്ല , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top