മമ്മൂക്ക ആരെന്ന് ബോളിവുഡിന് അങ്കമാലിക്കാർ കാണിച്ചുകൊടുത്തു

Ranjith K V

അങ്കമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയ മമ്മൂട്ടിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ എൻട്രി വിഡിയോ ആരാധകരുടെ ഇടയിലും തരംഗമാണ്. വൻ ജനക്കൂട്ടമാണ് മമ്മൂട്ടിയെ വരവേറ്റത്.
താരം വരുന്നെന്നറിഞ്ഞതോടെ രാവിലെ മുതൽ ഇവിടേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. വേദിയിലെത്തിയ അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തതോടെ ആരവങ്ങളുയർന്നു. ഉദ്ഘാടനം കഴിഞ്ഞ് ഏറെ നേരം ആരാധകർക്കൊപ്പം ചിലവഴിച്ച ശേഷമാണ് അദ്ദേഹം യാത്രയായത്.മലയാളികൾക്ക് ഇന്നും ഉത്തരം കിട്ടാത്ത ഒരേയൊരു ചോദ്യമാണ് എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം. ഏതൊരു ഇന്റർവ്യൂവിന് വന്നാലും ആദ്യം ചോദിക്കുന്നത് ഈ ഒരു ചോദ്യമായിരിക്കും. മലയാളികൾക്ക് എപ്പോഴും ആവേശമാണ് മമ്മൂട്ടി എന്ന നടനും മനുഷ്യനും.

 

 

70 കഴിഞ്ഞിട്ടും ഇപ്പോഴും യുവത്വം നിലനിർത്തുന്ന മമ്മൂട്ടി ഇന്നും യുവനടനാണ്. മറ്റാർക്കുമില്ലാത്ത ഒരു ഡ്രസ്സിങ് സെൻസ് മമ്മൂട്ടിയെ എപ്പോഴും വ്യത്യസ്തനാക്കാറുണ്ട്. തന്റെ സിനിമ ജീവിതത്തിന്റെ 51 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ് മമ്മൂട്ടി. പ്രേക്ഷകരുടെ മനസിൽ എന്നും തങ്ങി നിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ അദ്ദേഹം ആരാധകർക്ക് സമ്മാനിച്ചു. ജെനറേഷൻ എത്ര കടന്നാലും കൊച്ചുകുട്ടികൾക്ക് പോലും മമ്മൂട്ടി മമ്മൂക്കയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മമ്മൂട്ടി. അടുത്തിടെ കടുവ ദിനത്തിൽ മമ്മൂട്ടി പങ്കുവെച്ച ചിത്രം ഏറെ വൈറലായിരുന്നു. ഇത്ര സ്റ്റൈലിഷ് ആയിട്ടുള്ള മറ്റൊരു താരം വേറെയുണ്ടാകില്ല. മമ്മൂട്ടിയുടെ ചിത്രങ്ങളെല്ലാം അതിവേ​ഗം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുന്നത്.