നടൻ കമൽഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സുവുമുണ്ടായതിനെ തുടർന്ന് ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ സെന്ററിലാണ് കമൽഹാസനെ പ്രവേശിപ്പിച്ചത്.എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നും ഗുരുതര പ്രശ്‌നങ്ങളില്ലാത്തതിനാൽ ഡിസ്ചാർജ് ചെയ്തുവെന്നും അധികൃതർ അറിയിച്ചു. കുറച്ചു ദിവസത്തേക്ക് അദ്ദേഹത്തിന് പൂർണ്ണ വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ പറഞ്ഞു.(Mammootty and Mohanlal for Kamal Haasan)കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്ന് തിരിച്ചെത്തിയ ശേഷം പനിബാധിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ കാര്യം ആരാധകരെ വലിയ വിഷമത്തിൽ ആകുകയും ചെയർത്തു എന്നാൽ ഉലകനായകൻ ആശുപത്രിയിൽ ആണ് എന്ന് അറിഞ്ഞു
മലയാളത്തിലെ സൂപ്പർ താരങ്ങൾ ആയ മോഹൻലാലും മമ്മൂട്ടിയും അസുഖ വിവരം അന്വേഷിച്ചു എന്നാണ് പറയുന്നത് , എന്നാൽ ഇവർ മാത്രം അല്ല ഈ വാർത്ത അറിഞ്ഞ എല്ലാ പ്രമുഖരും ഈ കാര്യം തിരക്കുന്നു എന്നും പറയുന്നു , ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ആണ് കമലിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. കാജൾ അഗർവാളാണ് നായിക. സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് താരം. ഇന്ത്യൻ 2ന് ശേഷം മണിരത്‌നം ചിത്രത്തിന്റെ ഭാഗമാകും. വിക്രമാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ കമൽ ഹാസന്റെ ചിത്രം.കൂടുതൽ അറിയാൻ വീഡിയോ കാണുക ,