Press "Enter" to skip to content

മമ്മൂട്ടി തനിക്ക് പാരയാകുമോ എന്ന് ഭയപ്പെട്ടിരുന്ന ഒരു നടൻ ഉണ്ടായിരുന്നു മലയാളത്തിൽ

Rate this post
ഒരു കാലത്തു മമ്മൂട്ടിയെ പോലും സ്വന്ദര്യത്തിൽ നിഷ്പ്രഭം ആക്കിയ ഒരു നടൻ ആണ് ദേവന്‍ . ഇതിനിടെ സിനിമലോകത്തെ കുറിച്ചുള്ള ദേവന്റെ പ്രതികരണങ്ങളും വിവാദമായി മാറുകയാണ്. തനിക്ക് മമ്മൂട്ടിയേക്കാള്‍ വലിയ താരമാകാനുള്ള കഴിവുണ്ടായിരുന്നുവെന്നാണ് ദേവന്‍ പറയുന്നത്. താന്‍ രക്ഷപ്പെടാതെ പോയതിന് പിന്നില്‍ മമ്മൂട്ടിയും മോഹന്‍ലാലുമാണെന്നും ദേവന്‍ പറയുന്നു. അതേസമയം മമ്മൂട്ടിയും മോഹന്‍ലാലും അഭിമാനമാണെന്നും ദേവന്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു ദേവന്റെ പ്രതികരണം.

തനിക്ക് മമ്മൂട്ടിയേക്കാള്‍ വലിയ സൂപ്പര്‍ താരമാകാനുള്ള കഴിവുണ്ടായിരുന്നുവെന്ന് ദേവന്‍ പറയുന്നു. അതിനുള്ള കഴിവും ആത്മവിശ്വാസവും തനിക്കുണ്ടായിരുന്നു. എന്നാല്‍ അവസരം ലഭിച്ചില്ലെന്നാണ് ദേവന്‍ പറയുന്നത്. ഇതേക്കുറിച്ച് മമ്മൂട്ടിയോട് പറഞ്ഞിട്ടില്ലെന്നും ദേവന്‍ പറയുന്നു. അതിന് കാരണവും ദേവന്‍ പറയുന്നുണ്ട്.മമ്മൂട്ടി വലിയ സെന്റിമെന്‍സുള്ള, ഇമോഷണലായ വ്യക്തിയാണെന്നാണ് ദേവന്‍ പറയുന്നത്. അതിനാല്‍ അദ്ദേഹത്തോട് പറഞ്ഞിട്ടില്ലെന്നും ദേവന്‍ പറയുന്നു. മമ്മൂട്ടി ജീവിതത്തില്‍ അഭിനയിക്കുകയാണ്. പുറമെയുള്ള പരുക്കന്‍ സ്വഭാവം വെറും അഭിനയമാണെന്ന് ദേവന്‍ അഭിപ്രായപ്പെട്ടു. അതിന് ഉള്ളില്‍ സ്നേഹമുള്ളൊരു മനുഷ്യനുണ്ടെന്നാണ് ദേവന്‍ പറയുന്നത്.

More from ArticlesMore posts in Articles »