അങ്കമാലിയിലെ ടെക്‌സ്‌റ്റൈൽസ് ഉദ്ഘാടനത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന പരിഹാസങ്ങളിൽ മറുപടിയുമായി എൽദോസ് കുന്നപ്പള്ളി എം എൽ എ രംഗത്ത്. കുമ്മനടിച്ചത് ഞാനല്ല എന്ന ഹാഷ്ടാഗോട് കൂടിയുള്ള കുറിപ്പിൽ മമ്മൂട്ടിക്ക് അറിയാതെ പറ്റിയ അമളിയാണെന്നാണ് മുകളിലെ ഷോറും ഉദ്ഘാടനം എന്നാണ് എം എൽ എ വിശദീകരിച്ചത്. കെട്ടിടത്തിൻറെ മൊത്തം ഉദ്ഘാടകൻ മമ്മൂട്ടിയായിരുന്നെങ്കിലും മുകളിലെ ഷോറും ഉദ്ഘാടനം എം എൽ എയായിരുന്നുവെന്നും എൽദോസ് കുന്നപ്പള്ളി വിവരിച്ചു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തെന്നും അദ്ദേഹത്തിൻറെ കയ്യിൽ നിന്ന് വാങ്ങുന്നത് പരിഹസിക്കുന്നതിന് തുല്യമാകുമെന്നതിനാൽ അത് ചെയ്തില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ എം എൽ എ വിശദീകരിച്ചു.
കെട്ടിടത്തിന്റെ ഉദ്‌ഘാടനകൻ ബഹു. മമ്മുട്ടി ആയിരുന്നു. ഉദ്‌ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാൻ ഉദ്‌ഘാടനത്തിനു തയ്യാറായി നിന്നപ്പോൾ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്‌ഘാടകൻ എം എൽ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാൽ ബഹു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എൽ എയാണ് ഉദ്‌ഘാടകനെന്നു ഉടമ അറിയിച്ചപ്പോൾ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാൽ ഞാൻ അദ്ദേഹത്തോട് ഉദ്‌ഘാടനം നിർവഹിച്ചോളൂ എന്ന് പറയുകയും ഞാൻ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം കത്രിക ഞാൻ വാങ്ങി നൽകുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാർത്ഥ വസ്തുത. എന്നാൽ ഇതിനെ കുറിച്ച് നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,