Articles

പടത്തിൻ്റെ പോസ്റ്റർ കണ്ട് കുരുപൊട്ടിയവർക്കെതിരെ തുറന്നടിച്ച് മന്ത്രി റിയാസ്

കുഞ്ചാക്കോബോബൻ നായകനായ ഒരു സിനിമ ആണ് ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ പരസ്യത്തിനെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. സിനിമയുടെ പരസ്യത്തെ ആ നിലയില്‍ തന്നെ എടുത്താല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി. തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നത് സിനിമയുടെ പരസ്യമായി മാത്രം കണ്ടാൽ മതിയെന്ന് മന്ത്രി പറഞ്ഞു. സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണം. സൈബർ ആക്രമണത്തെ കുറിച്ചറിയില്ല. അതിനെ കുറിച്ച് അത് നടത്തുന്നവരോട് ചോദിക്കണം. അനാവശ്യ വിവാദമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

 

 

പലതരത്തിൽ ഉള്ള സൈബർ ആക്രമണം ആണ് ഈ പോസ്റ്ററിനും ചിത്രത്തിന് ഇപ്പോൾ പലയിടത്തു നിന്നും വന്നുകൊണ്ടിരിക്കുന്നത്‌ ,കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്നമാണ് റോഡുകളുടേത്. സുതാര്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ക്രിയാത്മകമായ വിമർശനങ്ങളെയും നിർദേശങ്ങളെയും സ്വാഗതം ചെയ്യുമെന്നും റിയാസ് പറഞ്ഞു. വ്യക്തികളോ സംഘടനകളോ സിനിമകൾക്കോ വിമർശിക്കാം. ഈ വിമർശനങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് വ്യക്തിപരമായ നിലപാടെന്നും റിയാസ് വ്യക്തമാക്കി. ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പിനെ വിമർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

To Top