കുഞ്ചാക്കോബോബന്റെ ‘ദേവദൂതർ പാടി’യുടെ പുതിയകാല റീമിക്സ് യൂട്യൂബിൽ ചരിത്രം രചിക്കുന്നു. ഒൻപത് ദിവസങ്ങൾ കൊണ്ട് ഒരു കോടി കാഴ്ചക്കാരെയാണ് ഈ പുതിയ പതിപ്പ് നേടിയെടുത്തിരിക്കുന്നത്. തുടർച്ചയായി യുട്യൂബ് ട്രെൻഡിംഗിലും ഗാനം ഒന്നാം സ്ഥാനത്തുതന്നെയുണ്ട്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് ഈ ഗാനം പുനരാവിഷ്‌കരിക്കപ്പെട്ടത്. പാട്ടിനൊപ്പം തന്നെ കുഞ്ചാക്കോ ബോബൻ്റെ നൃത്ത ചുവടുകളും തരംഗമായി മാറിയിരിക്കുകയാണ്.
37 വർഷങ്ങൾക്ക് മുൻപ്, മമ്മൂട്ടിയും സരിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, ഭരതൻ സംവിധാനം ചെയ്ത ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ഗാനമാണ് വീണ്ടും സ്ക്രീനുകളിൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നത്. ശ്രീ. ഓ.എൻ.വി. കുറുപ്പ് രചിച്ച യഥാർത്ഥ ഗാനത്തിന് ഈണം നൽകിയത് ഔസേപ്പച്ചൻ ആണ്. ഈ ചിത്രത്തിലെ ഗാനങ്ങൾ നേടിയ ഗംഭീര വിജയത്തോടെയാണ് ഔസേപ്പച്ചൻ താരപദവിയിലേക്ക് ഉയർന്നത്. സിനിമാ സംഗീതരംഗത്ത് നിന്ന് തന്നെ നിരവധി താരങ്ങൾ ആണ് ഇതിനോടകം തന്നെ ഈ ഗാനം പങ്കുവെച്ചും ചാക്കോച്ചൻ്റെ ചുവടുകൾ അനുകരിച്ചും നവ മാധ്യമങ്ങളിൽ ആഘോഷത്തിൻ്റെ ഭാഗമായത്.എന്നാൽ ഇതിനു മുൻപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ഗാനം ആണ് വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ഗാനം എന്നാൽ അതിനെയും കടത്തിവെച്ചിരിക്കുകയുമാണ് ഈ ഗാനം കൂടുതൽ ആളുകൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു ഗാനങ്ങൾ കൂടി ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,