Articles

KSEB യുടെ ഈ ആനുകൂല്യത്തിന് അപേക്ഷിക്കൂ കറണ്ട് ബിൽ കുറക്കാം

വീടുകളിൽ സോളാർ നിലയം സ്ഥാപിക്കുന്നതിന് ‘സൂര്യതേജസ്” പദ്ധതിക്ക് അനെർട്ട് തുടക്കമിട്ടു ഗാർഹികാവശ്യം കഴിഞ്ഞുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാൻ കഴിയുംവിധം ഗ്രിഡ് ബന്ധിത പദ്ധതിയാണിത് ഇത് . പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടുപയോഗം കഴിഞ്ഞ് ബാക്കിയുണ്ടെങ്കിൽ കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് കടത്തിവിടാൻ കഴിയും. ഇങ്ങനെ ഗ്രിഡിലേക്ക് നൽകിയിട്ടുള്ള വൈദ്യുതിക്ക് യൂണിറ്റിന് നിശ്ചിത നിരക്കിലുള്ള തുക ഗുണഭോക്താവിന് ലഭിക്കും. പ്ലാന്റ് സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് സബ്സിഡി കഴിഞ്ഞുള്ള തുക കുറഞ്ഞ പലിശ നിരക്കിൽ വിവിധ ബാങ്കുകളിൽ നിന്ന് വായ്പയായി ലഭ്യമാക്കാനുള്ള നടപടികളും അനെർട്ട് സ്വീകരിക്കുന്നുണ്ട്.

 

 

ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റിൽനിന്ന് പ്രതിദിനം നാല് യൂണിറ്റ് വൈദ്യുതി ലഭിക്കും. വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ നാല് മുതൽ ഏഴ് വർഷംകൊണ്ട് പ്ലാന്റ് സ്ഥാപിക്കാൻ മുടക്കിയ പണം തിരികെ ലഭിക്കും. പ്ലാന്റിന്റെ ശേഷിയുടെ അടിസ്ഥാനത്തിലാണ് സബ്സിഡി. മൂന്ന് കിലോവാട്ട് വരെയുള്ള പ്ലാന്റിന് അടിസ്ഥാനവിലയുടെ നാല് ശതമാനവും മൂന്ന് മുതൽ 10 വരെ കിലോവാട്ട് ശേഷിയുള്ള പ്ലാന്റിന് ആദ്യ മൂന്ന് കിലോവാട്ടിന് 40 ഉം തുടർന്ന് 20 ശതമാനം നിരക്കിലും കേന്ദ്ര സബ്സിഡി ലഭിക്കും. ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റികൾ, ഫ്ളാറ്റുകൾ, അപ്പാർട്ട്‌മെന്റുകൾ എന്നിവയ്ക്ക് പരമാവധി 500 കിലോവാട്ട് വരെയുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിന് 20 ശതമാനം സബ്സിഡിയും ലഭിക്കും.

https://youtu.be/RQWMQ9VYLBY

To Top