Articles

ദുൽഖർ ആരാധകർക്ക് നിരാശ വാർത്ത ചിത്രീകരണം മാറ്റി കിങ് ഓഫ് കൊത്ത

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത. ദുൽഖർ സൽമാൻ നായകനാകുന്ന സിനിമയുടെ സംവിധാനം ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ്. പ്രഖ്യാപിച്ചത് മുതൽ തന്നെ കിംഗ് ഓഫ് കൊത്ത വാർത്തകളിൽ ഇടം നേടിയിരുന്നു. ദുൽഖറിൽ നിന്നും ഇതുവരെ കാണാത്തൊരു മാസ് സിനിമയായിരിക്കും കിംഗ് ഓഫ് കൊത്ത എന്നാണ് ആരാധകരുടെ പ്രതീക്ഷ.സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത. ജോഷി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റായി മാറിയ പൊറിഞ്ചു മറിയം ജോസിന് തിരക്കഥയെഴുതിയ അഭിലാഷ് എൻ ചന്ദ്രനാണ് കിംഗ് ഓഫ് കൊത്തയുടേയും രചന.

 

 

ദുൽഖർ തന്നെയാണ് സിനിമയുടെ നിർമ്മാണം. എന്നാൽ ചിത്രീകരണം തുടങ്ങാൻ ഇരിക്കുന്ന സിനിമ ഇപ്പോൾ വരുന്ന വാർത്തകൾ നിശ്ചയിച്ചിരുന്ന തീയതിയിൽ നിന്നും മാറ്റം ഉണ്ടാവും എന്നാണ് പറയുന്നത് , എന്നാൽ എല്ലാവരും കുറുപ്പ് എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ ഒരു ദുൽഖർ ചിത്രം കാണാൻ കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകർ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top