മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്. Director Ranjith ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത് ഷാജി കൈലാസ് – മോഹൻലാൽ സഖ്യത്തിനോടൊപ്പം ചേർന്ന് ആറാം തമ്പുരാൻ, നരസിംഹം എന്നി ചിത്രങ്ങൾക്കും തിരക്കഥ എഴുതി. രണ്ടും വൻ വിജയം നേടിയ സിനിമകളായിരുന്നു. ഈ സിനിമകളുടെ വിജയത്തിനു ശേഷം രഞ്ജിത് ആദ്യമായി തിരക്കതയെഴുതി സംവിധാനം ദേവാസുരം സിനിമയുടെ രണ്ടാം ഭാഗമായ രാവണപ്രഭു സംവിധാനം ചെയ്തു. ആ വർഷത്തെ ഏറ്റവും നല്ല ജനപ്രിയ സിനിമയായിരുന്ന് രാവണപ്രഭു. അതിനു ശേഷം നന്ദനം എന്ന സിനിമയും രഞ്ജിത് സംവിധാനം ചെയ്തു എന്നാൽ ഒരുപിടി നല്ല ചിത്രങ്ങൾ തന്നെ ആണ് മലയാള സിനിമക്ക് സമ്മാനിച്ചിട്ടുള്ളത് , എന്നാൽ ഇപ്പോൾ സംവിധായകൻ രഞ്ജിത്തിനെ വ്യത്യസ്തം ആയ രീതിയിൽ വിമർശിച്ചുകൊണ്ടുള്ള ഒരു സിനിമ ആസ്വാദകന്റെ കുറിപ്പ് സിനിമ ഗ്രൂപുകളിൽ ഇപ്പോൾ ചർച്ച ആയിമാറിയിരിക്കുകയാണ് ,
എസ് എൻ ഷാജീം എഴുതുന്ന കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , പോലീസിനോട് കടുത്ത വൈരാഗ്യ വിരോധം കൊണ്ട് നടക്കുന്ന മറ്റൊരു സംവിധായകൻ ഈമലയാളത്തിലില്ല.മംഗലശ്ശേരി നീലകണ്ഠൻ പോലീസിനോട് പറയുന്നത് സ്ഥലം മാറ്റികളയുമെന്നല്ല മറിച്ച് കൊല്ലാനും മടിക്കില്ല എന്നാണ്.. രണ്ടാം ഭാഗത്തിൽ യൂണിഫോമിലുള്ള എസ്പി നടുറോഡിൽ തല്ല് വാങ്ങുന്നു.നരസിംഹത്തിൽ ഡിവൈഎസ്പി കഥാപാത്രത്തെ തന്റെ സ്വാധീനം ഉപയോഗിച്ച് വിളിച്ചു വരുത്തി തല്ലുന്നു.വട്ടനിൽ പോലീസിനെ വീട്ടിൽ കയറി സ്വന്തം വീട്ടുകാരുടെ മുന്നിലിട്ടാണ് പണി… ബ്ലാക്കിൽ പോലീസ് തന്നെ ഗുണ്ടയാണ്.. അതിൽ ഒരു എസ്ഐ കഥാപാത്രം കുത്തുകൊണ്ട് മരിക്കുന്നുണ്ട്. എന്നിങ്ങനെ ആണ് ആ കുറിപ്പിൽ എഴുതിയിരിക്കുന്നത് , പോലീസ് കാരെ ദേഷ്യം ഉള്ള പോലെ ആണ് അദ്ദേഹത്തിന്റെ സിനിമകളിൽ എന്നും പറയുന്നു ,