കാർത്തിക്ക് ഇഷ്ടപ്പെട്ട ലാലേട്ടൻ കഥാപാത്രം തമിഴ്നാട്ടിലും ഹിറ്റ്

Ranjith K V

സൂര്യയുടെ അനിയൻ എന്ന നിലയിൽ ശ്രെധ നേടിയ ഒരു നടൻ ആണ് കാർത്തി ,എന്നാൽ ഇപ്പോൾ തന്റെതായ ഒരു അഭിനയമികവ് കൊണ്ട് തന്നെ തരാം സൂപ്പർ തരാം ആയി മാറിയിരിക്കുകയാണ് , എന്നാൽ തമിഴ് സൂപ്പർ താരം കാർത്തി മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറികൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രൊഷനായി കേരളത്തിൽ എത്തിയ കാർത്തി ലാലേട്ടനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ. സ്പടികം എന്ന മോഹൻലാൽ ഹിറ്റ് ചിത്രത്തിലെ ആടുതോമയുടെ കഥാപാത്രം വിരുമൻ എന്ന തന്റെ ചിത്രത്തിലെ ലൂക്കിനെ പ്രചോദനമായി എന്നാണ് കാർത്തി പറഞ്ഞത്.സ്പടികത്തിലെ ആടുതോമയുടെ റെയ്ബാൻ കണ്ടിട്ടാണ് വിരുമനിൽ കഥാപാത്രത്തിന് കണ്ണട വച്ചത് എന്നും കാർത്തി പറഞ്ഞു.

 

 

തന്റെ ഇഷ്ടപെട്ട മലയാള സിനിമകളിൽ ഒന്നാണ് സ്പടികം, തിരുവനതപുരത്ത് വച്ച് നടന്ന വാർത്ത സമ്മേളനത്തിലാണ് താരം തന്റ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. തനിക്ക് വലിയ പ്രചോദനമാണ് മലയാള സിനിമ, റിയലിസ്റ്റിക് ആയ ഒരുപാട് കഥാപാത്രങ്ങളും ഒരുപാട് കണ്ടെന്റുകളും ഉള്ള സിനിമകളാണ്മലയാളത്തിൽ ഉള്ളത് എന്നും, ഒരു കൊമേർഷ്യൽ സിനിമ നിർമ്മിച്ചാലും അതിൽ യാഥാർഥ്യങ്ങൾ ഒരുപാട് കൊണ്ടുവരാൻ മലയാള സിനിമ പ്രവർത്തകർ ശ്രമിക്കാറുണ്ട് എന്നും കാർത്തി പറഞ്ഞു. വിരുമൻ എന്ന ചിത്രത്തിൽ തന്റെ അച്ഛനായും വില്ലനായും എത്തുന്നത് പ്രകാശ് രാജ് ആണ്.കൂടുതൽ; അറിയാൻ വീഡിയോകാണുക ,