Articles

കലാഭവൻ മണിയെപ്പറ്റി കണ്ണുനിറയ്ക്കുന്ന ഓർമ്മ പങ്കുവച്ച് നിത്യ ദാസ്

ഈ പറക്കും തളിക എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രെദ്ധ നേടി എടുത്ത ഒരാൾ ആണ് നിത്യ ദാസ്മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നിത്യ ദാസ്. പറക്കും തളികയിലൂടെയാണ് നിത്യ ദാസ് മലയാളികള്‍ക്ക് മുന്നിലെത്തുന്നത്. മലയാളത്തിലും തമിഴിലുമൊക്കെയായി നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട് നിത്യ ദാസ്. ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും തമിഴ് പരമ്പരകളിലൂടേയും മറ്റും സജീവമാണ് നിത്യ ദാസ്.നിത്യയുടെ മകളും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. അമ്മയും മകളും ഒരുമിച്ചുള്ള ഡാന്‍സ് വീഡിയോകളും റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രായത്തെ വെല്ലുന്ന ലുക്കുമായി സോഷ്യല്‍ മീഡിയ കയ്യടക്കുകയാണ് നിത്യ. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും മറ്റും നിത്യ ദാസ് മനസ് തുറന്നിരിക്കുകയാണ് നിത്യ.

 

 

തന്റെ മലയാളസിനിമയിലെ അരങ്ങേറ്റത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. അന്തരിച്ച നടന്‍ കലാഭവന്‍ നടിയെക്കുറിച്ചുള്ള ഓര്‍മ്മകളും നിത്യ ദാസ് പങ്കുവെക്കുന്നുണ്ട്. കലാഭവന്‍ മണിക്കൊപ്പം കണ്‍മഷി എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു നിത്യ ദാസ്. താരത്തിന്റെ വാക്കുകളിലേക്ക്. ഈ പറക്കും തളിക പോലെ തന്നെ ഹിറ്റായ സിനിമയാണ് കണ്‍മഷിയും. കണ്‍മഷിയില്‍ കലാഭവന്‍ മണിയ്ക്ക് ഒപ്പമുള്ള അഭിനയ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താരവുമായി വഴക്കിടുന്നതിനെക്കുറിച്ചാണ് നിത്യ ദാസ് ഓര്‍ത്തത്. അതിലെ പാട്ട് രംഗം ചിത്രീകരിയ്ക്കുമ്പോള്‍ എല്ലാം ഞങ്ങള്‍ തമ്മില്‍ വഴക്കായിരുന്നുവെന്നും എന്ത് പറഞ്ഞാലും മണിച്ചേട്ടന്‍ വഴക്കിടുമായിരുന്നുവെന്നും നിത്യ ഓര്‍ക്കുന്നുണ്ട്. തനിക്ക് മണിച്ചേട്ടന്‍ വളരെയധികം ഇഷ്ട ആണ് എന്നും പറയുന്നു ,

To Top