സിനിമയിൽ ഇതുവരെയും ജയറാമും ആശ ശരത്തും ജോഡികളായി എത്തിയിട്ടില്ല എന്നാൽ ജീവിതത്തിലെ ഒരു രസകരമായ സംഭവ കഥ ഒരു വേദിയിൽ തുറന്നു പറയുകയാണ് ജയറാം. പലരും കൗതുകത്തോടെ ആണ് കേട്ടത് , പാർവതിയെ പ്രണയിച്ചു വിവാഹം കഴിക്കുന്നതിനു മുൻപ്പ് ഒരു പെൺകുട്ടിയും ആയി ഒരു പ്രണയം ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത് അത് ആശാ ശരത് ആണ് എന്നാണ് പറഞ്ഞത് ,ആശാ ശരത്ത് പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ താൻ ആശാ ശരത്തിൻറെ പിന്നാലെ സൈക്കിളെടുത്ത് കറങ്ങുമായിരുന്നുവെന്നു ഒരു സ്റ്റേജ് പരിപാടിക്കിടെ നടൻ ജയറാം തമാശയായി പറഞ്ഞിരുന്നു. എന്നാൽ ആശ ഒരു ചിരിയോടെ അത് നിഷേധിക്കുകയാണ്.
ജയറാമേട്ടൻ പറയുന്നത് നുണയാണ്. ഞങ്ങളുടെ വീടുകൾ അടുത്തടുത്താണ്. ജയറാമേട്ടന്റെ അനിയത്തി മഞ്ജുവും ഞാനും ക്ലാസ്സ്‌മേറ്റ്സാണ്. എൻറെ സ്കൂൾ കാലഘട്ടത്തിൽ തന്നെ ജയറാമേട്ടൻ സിനിമയിൽ നായകനായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കോളജ് ഡേ ഉദ്ഘാടനത്തിന് ജയറാമേട്ടനെ വിളിച്ചുകൊണ്ടു പോയിട്ടുണ്ട്. എൻറെ പിന്നാലെ ജയറാമേട്ടൻ സൈക്കിളെടുത്ത് കറങ്ങുമായിരുന്നു എന്നൊക്കെ പറഞ്ഞത് വെറും നുണയാ. ആശാ ശരത്ത് വ്യക്തമാക്കുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക