ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന സീതാ രാമം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.മേക്കിങ്ങിലും കഥയിലും വ്യത്യസ്തത പുലർത്തിയ ചിത്രം മികച്ച പ്രതികരണം നേടിയാണ് പ്രദർശനം തുടരുന്നത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റെക്കോഡുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.ചിത്രം ലോകമെമ്പാടുനിന്നും വലിയ കളക്ഷൻ തന്നെ നേടിയെടുത്തു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ചിത്രം യു.എസിൽ നിന്ന് മാത്രം ആദ്യ ദിനം 1.67 കോടിയിലേറെ രൂപയാണ് കളക്ഷനായി സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇന്ത്യയിൽ പ്രദർശനം തുടങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ പ്രിമിയർ ഷോകൾ യു.എസിൽ ആരംഭിച്ചിരുന്നു.
പ്രിമിയർ ഷോ കളക്ഷൻ ഉൾപ്പടെയാണ് ചിത്രത്തിന് ഇത്രേം കളക്ഷൻ കിട്ടിയിരിക്കുന്നത്.ഒരു മലയാള നടന് യു.എസിൽ ആദ്യ ദിനം ലഭിക്കുന്ന ഏറ്റവും കൂടിയ കളക്ഷനാണ് സീതാരാമത്തിലൂടെ ദുൽഖറിന് ലഭിച്ചത്.ചിത്രത്തിന് ഇന്ത്യയിൽ നിന്ന് മാത്രം 6 കോടിയിലധികം രൂപ നേടിയെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആദ്യ ഷോ കണ്ട് ദുൽഖറും നടി മൃണാളും വികാരഭരിതരായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.എന്നാൽ ഇപ്പോൾ വരുന്ന കണക്കുകൾ വലിയ ഒരു കളക്ഷൻ തന്നെ ആണ് , എന്നാൽ അതുമാത്രം അല്ല ധാരാളം റെക്കോർഡുകളും ചിത്രത്തിനും ദുൽഖർ സൽമാനും നേടുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,