കോവിഡ് മൂലം പ്രതിസന്ധിയിൽ ആയി ഇരിക്കുന്ന സിനിമ മേഖലയുടെ ഉയർച്ചയിലേക്ക് കൊണ്ടുവന്ന ഒരു സിനിമ ആണ് കടുവ , 7 വർഷത്തെ ഇടവേളക്ക് ശേഷം ആണ് പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഇറങ്ങി പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രമാണ് കടുവ . ഷാജി കൈലാസ് എന്ന സംവിധായകന്റെ ഗംഭീര തിരിച്ചുവരവാണ് ചിത്രമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. പൃഥ്വിരാജിന്റെ കട്ട മാസ് പ്രകടനവും സിനിമാസ്വാദകരെ ത്രസിപ്പിച്ചു. ഇപ്പോഴിതാ ആദ്യദിനം മുതൽ മികച്ച പ്രതികരണം കാഴ്ചവയ്ക്കുന്ന ചിത്രത്തിന്റെ ഇതുവരെയുള്ള ബോക്സ് ഓഫീസ് കളക്ഷൻ ആണ് പുറത്തുവിട്ടിരിക്കുന്നത്.ലോകമെമ്പാടുമായി 50 കോടിയിലധികം രൂപ സ്വന്തമാക്കിയിരിക്കുകയാണ് കടുവ. ചിത്രം അമ്പത് കോടി പിന്നിട്ട സന്തോഷം പൃഥ്വിരാജാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്
ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്കും താരം നന്ദി അറിയിച്ചു. ആദ്യ നാല് ദിനങ്ങളിൽ മാത്രം 25 കോടി ചിത്രം നേടിയിരുന്നു. പൃഥ്വിരാജിൻറെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷൻ ആയിരുന്നു ഇത്. ആമസോൺ പ്രൈമിലൂടെ ആകും ഒടിടി സ്ട്രീമിംഗ് ചെയ്തതും ആണ് ഈ ചിത്രം , . പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫൻറെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടൻ ബ്രിഡ്‍ജ്’, ‘മാസ്റ്റേഴ്‍സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിർവഹിച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങും എന്നാണ് പറയുന്നത് കഴിഞ്ഞ ദിവസം നടന്ന ഈ ചിത്രത്തിന്റെ വിജയാഘോഷത്തിൽ ആണ് പൃഥ്വിരാജ് ഈ കാര്യം എല്ലാം വ്യക്തം ആക്കിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
