ചുരുങ്ങിയ കാലത്തിനിടെ തിളക്കമാര്‍ന്ന വിജയങ്ങള്‍ കൈവരിച്ച ബംഗാളി നടി ഐന്‍ഡ്രില ശര്‍മ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.59നായിരുന്നു മരണം എന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. 24കരിയായ നടി ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ സിനിമയിലും സീരിയലിലും ചെയ്തിരുന്നു.കുറഞ്ഞ കാലത്തിനിടെ രണ്ടു തവണ ക്യാന്‍സറിനെ അതിജീവിച്ച നടി വീണ്ടും താര ലോകത്ത് തിരിച്ചെത്തിയത് 2015ലാണ്. എന്നാല്‍ ആ സന്തോഷം അധികകാലം നീണ്ടില്ല. നടിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജി കുടുംബത്തിന് ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ഥിച്ചു.
ഇന്ന് ഉച്ചയ്ക്കാണ് ഐന്‍ഡ്രില ശര്‍മയുടെ മരണം. രണ്ടാഴ്ചയായി അവര്‍ ഹൗറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്നാണ് ഏറ്റവും ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിവാഹിതയാണ്. അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. ഇന്ന് രാവിലെയാണ് ഹൃദയാഘാതമുണ്ടായത്. ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. ഭാഗര്‍ എന്ന വെബ് സീരീസിലാണ് ഐന്‍ഡ്രില ശര്‍മ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഐന്‍ഡ്രിലയുടെ മരണത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദുഃഖം രേഖപ്പെടുത്തി. ടെലി സമ്മാന്‍ പുരസ്‌കാരം ഉള്‍പ്പെടെ നേടിയ നടിയാണ് ഐന്‍ഡ്രില എന്ന് മമത സ്മരിച്ചു. സിനിമാ ലോകത്തിന് വലിയ നഷ്ടമാണെന്നും അവര്‍ പറഞ്ഞു. കാമുകിയെ അവസമായി ഒരു നോക്ക് കാണാൻ എത്തി നടൻ വിഷമിച്ചു കരയുന്ന ഒരു വീഡിയോ ആണ് ഇത് .