ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം സീതാ രാമം കഴിഞ്ഞ ദിവസമാണ് റീലിസിനെത്തിയത്. വിവിധ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ആദ്യ ദിനം ആഗോള ഗ്രോസ്സായി അഞ്ചു കോടിയിലേറെയാണ് ഈ ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. അതിൽ ഒന്നരകോടിയിലേറെ നേടിയത് യു എസ് മാർക്കറ്റിൽ നിന്നാണ്. യു എസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ആദ്യ മലയാള താരം എന്ന റെക്കോർഡ് ഇതിലൂടെ ദുൽഖർ സൽമാൻ നേടിയെടുത്തു.
യു എസ് പ്രീമിയറുകളിൽ നിന്നടക്കം 21,00,82 ഡോളർ അഥവാ 1.67 കോടിയോളം ഗ്രോസ്സാണ് ആദ്യദിനം സീതാ രാമം നേടിയത്. എന്നാൽ ഇപ്പോൾ ദുൽഖർ സൽമാൻ ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ പുതിയ റെക്കോർഡുകൾ വാരിക്കൂട്ടി എന്ന വാർത്തകൾ ആണ് വരുന്നത് , നിലവിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ അഭിനയിച്ചു സൂപ്പർ ഹിറ്റ് ഉള്ള ഒരു നായകൻ കമലഹാസൻ ആണ് എന്നാൽ കമലിന് പിന്നാലെ രണ്ടാം സ്ഥാനത്തു ആണ് മമ്മൂട്ടിയും ദുൽഖുറും ആണ് , അന്യഭാഷകളിൽ ഇവരുടെ സാനിധ്യം വളരെ മികച്ചു നിൽകുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,