തമിഴ് നിന്നും ഒരു മികച്ച നടൻ ആണ് ദളപതി വിജയ് , എന്നാൽ തമിഴ് നാട്ടിൽ മാത്രം അല്ല കേരളത്തിലും നിരവധി ആരാധകർ ആണ് ഉള്ളത് , വിജയ ചിത്രം കേരളത്തിൽ ഉണ്ടാക്കുന്ന ഓളം ഒന്നും മാറ്റ് ഏത് ഭാഷയിൽ നിന്നും വരുന്ന ചിത്രങ്ങളും ഉണ്ടാക്കിയിട്ടില്ല എന്നത് തന്നെ ആണ് സത്യം , എന്നാൽ ഇപ്പോൾ പ്രഖ്യാപനം മുതൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയിയുടെ വാരിസ്. ചിത്രത്തിലെ ആദ്യ ഗാനത്തേ കുറിച്ചുള്ള ചർച്ചകൾ നാളുകൾക്ക് മുന്നേ നടന്നിരുന്നു. രഞ്ജിതമേ എന്ന പാട്ടിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചെയ്തിരുന്നു. ഇപ്പോൾ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വിജയ് തന്നെയാണ് പാട്ട് ആലപിച്ചിരിക്കുന്നതും. എസ് തമനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. വംശി പൈഡിപ്പിള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രശ്മിക മന്ദാനയാണ് ചിത്രത്തിൽ വിജയിയയുടെ നായികയായെത്തുന്നത്. പൊങ്കൽ റിലീസ് ആയിട്ടായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക. മഹർഷി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വംശി.എന്നാൽ ഈ ഗാനം വളരെ വലിയ ഒരു ഹിറ്റ് തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് , കാഴ്ചക്കാരുടെ എന്നതിൽ യൂട്യൂബിൽ മാത്രം 41 മില്യൺ ആളുകൾ ആണ് ഈ ഗാനം കണ്ടു കഴിഞ്ഞത് , എന്നാൽ ഇന്നത്തെ കാലത്തു ബോളിവൂഡിൽ നിന്നും ഏത് രാജാവ് വന്നാലും നടക്കാത്ത ഒരു കാര്യം തന്നെ ആണ് ഈ ഒരു റെക്കോർഡ് , തകർക്കാൻ കഴിയില്ല എന്നത് . എന്നാൽ ഈ ഒരു ചിത്രത്തിന് വേണ്ടി ഉള്ള ഒരു കാത്തിരിപ്പ് തന്നെ ആണ് എല്ലാവരും , കൂടുതൽ അറിയാൻ വീഡിയോ കാണുക