ആരോഗ്യ ഇൻഷുറൻസ് കാർഡ് വിതരണം ഉടൻ ആരംഭിക്കും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

Ranjith K V

2008 മുതൽ ഉണ്ടായിരുന്ന ആർഎസ്ബിവൈ പദ്ധതിയാണ് ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ ആയുഷ്മാൻ ഭാരത്/കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്ന പേരിൽ അറിയപ്പെടുന്നത്. ആശുപത്രികളിൽ കിടത്തി ചികിത്സ തേടേണ്ട അവസരങ്ങളിൽ അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഒരു കുടുംബത്തിന് തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെ ലഭിക്കും. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ഇവയുടെ കാർഡ് വിതരണം നടന്നുവരുന്നു.കേരള സർക്കാർ നടപ്പാക്കിയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ചിസ്, ചിസ് പ്ലസ്, എസ് ചിസ് , കേന്ദ്ര സർക്കാർ പദ്ധതിയായ ആർഎസ്ബിവൈ തുടങ്ങിയവയിൽ രജിസ്റ്റർ ചെയ്ത് 2019 മാർച്ച് 31 വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചു കൊണ്ടിരുന്ന എല്ലാ കുടുംബങ്ങളും, 2011 ലെ കേന്ദ്ര സാമൂഹിക സാമ്പത്തിക ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ ആയുഷ്മാൻ പദ്ധതിയുടെ പേരിൽ പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചവർക്കും പദ്ധതിയിൽ അർഹതയുണ്ട്.കുടുംബത്തിലെ ആർക്കെങ്കിലും കാർഡ് ഉണ്ടെങ്കിൽ അതിൽ ഉൾപ്പെടുത്താം.

 

 

പുതിയതായി കുടുംബങ്ങൾക്കു കാർഡ് വിതരണം ചെയ്യുന്നതിന് അപേക്ഷ ഇതുവരെ വിളിച്ചിട്ടില്ല. 2019 മാർച്ച് 31 വരെ കാലാവധിയുള്ള കാർഡുകൾ പുതുക്കാം. അതിനുള്ള സൗകര്യങ്ങൾ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നുവരുന്നു . ആ സമയത്ത് മതിയായ രേഖകൾ സഹിതം എത്തി കാർഡ് പുതുക്കിയെടുക്കാം. ഇൻഷ്വറൻസ് കാർഡ് ഉപയോഗിച്ച് ചികിത്സ നടത്തിയില്ലെങ്കിലും എല്ലാ വർഷവും പുതുക്കാൻ ശ്രദ്ധിക്കണം.എന്നാൽ ഇതിനെ കുറിച്ചുള്ള കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,