ഫഹദ് ഫാസിൽ നായകനാകുന്ന ഹനുമാൻ ഗിയർ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തരംഗമായതിനു പിന്നാലെ പാലാക്കാരൻ അച്ചായൻ ബിനോ ചീരാംകുഴിയെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. 2016ൽ ഭൂതത്താൻകെട്ട് ഫെസ്റ്റിന്റെ ഭാഗമായി നടന്ന മഡ് റേസിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ താരമാണ് പാലാ കവീക്കുന്ന് സ്വദേശി ബിനോ ജോസ്. മത്സരത്തിനു േശഷം ബിനു തന്റെ ജീപ്പിനു മുകളിൽ കയറി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. മുണ്ടും മടക്കി കുത്തി മീശ പിരിച്ചു നിൽക്കുന്ന ബിനോയുടെ ചിത്രവുമായി ഹനുമാൻ ഗിയറിന്റെ പോസ്റ്ററിന് സാമ്യമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. പോസ്റ്ററിൽ ഫഹദ് മുണ്ട് മടക്കി കുത്തിയിരിക്കുന്ന രീതി പോലും ആ ചിത്രത്തിലേത് പോലെയാണ്. മലയൻകുഞ്ഞ് എന്ന ചിത്രമാണ് ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. നവാഗതനായ സജിമോൻ പ്രഭാകർ സംവിധാനം ചെയ്ത ചിത്രം ജൂലൈ 22നാണ് തിയറ്ററുകളിൽ എത്തിയത്.
ചിത്രത്തിലെ ഫഹദിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ ഓഗസ്റ്റ് 11ന് ഒടിടിയിലും ചിത്രം സ്ട്രീമിംഗ് ചെയ്തിരുന്നു. രജിഷ വിജയൻ നായികയായ ചിത്രത്തിൽ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം എ ആർ റഹ്മാൻ സംഗീതം പകർന്ന ചിത്രം എന്ന പ്രത്യേകതയും മലയൻകുഞ്ഞിന് ഉണ്ട്. വിക്രം എന്ന ചിത്രമാണ് തമിഴിൽ ഫഹദിന്റേതായി പുറത്തിറങ്ങിയത്. കമൽഹാസൻ നായകനായി എത്തിയ ചിത്രത്തിൽ മികച്ചൊരു കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. വിജയ് സേതുപതി, ചെമ്പൻ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു
എന്നാൽ ഏറ്റവും പുതിയ ചിത്രം ആണ് ഹനുമാൻ ഗിയർ എന്ന ചിത്രം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,