പ്രേക്ഷകർ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡിന് വേണ്ടി , ഒടുവിൽ അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡിന്റെ റിലീസ് പ്രഖ്യാപിച്ചു. പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ് എന്ന ചിത്രം ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ഈ കാര്യം അറിയിച്ചത്.ഇതിനു മുൻപേ ചിത്രം ഓണത്തിന് റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരുന്നത് എന്നാൽ അവസാനം നിമിഷം മാറ്റിവയ്ക്കുകയായിരുന്നു ചിത്രത്തിൽ ഇനിയും കുറച്ചു കൂടി വർക്കു ചെയ്യാനുണ്ടെന്നാണ് സംവിധായകനായ അൽഫോൺസ് പുത്രൻ മുൻപ് അറിയിച്ചത്.എന്നാൽ ചിത്രം ഡിസംബർ റിലീസായിട്ടാണ് എത്തുക എന്ന കാര്യമാണ് നിർമ്മാതാവ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് ഒരു രസകരമായ കുറിപ്പും ഇതോടൊപ്പം ലിസ്റ്റിൻ പങ്കുവെക്കുന്നുണ്ട്,
എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ അറിയിച്ചത് , മികച്ച ഒരു ബുക്കിംഗ് തന്നെ ആണ് ചിത്രത്തിന് നടന്നുകൊണ്ടിരിക്കുന്നത് , u സർട്ടിഫിക്കറ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് വേൾഡ് വൈൽഡ് ആയി ആണ് ചിത്രം റിലീസ് ചെയുന്നത് , അതുപോലെ തന്നെ ഷാജി കൈലാസ സംവിധാനം ചെയുന്ന കാപ്പ എന്ന ചിത്രവും റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകളും വരുന്നു , ഡിസംബർ 22 ആണ് ചിത്രം റീലീസ് ചെയ്യാൻ ഇരിക്കുന്നത് , പൃഥ്വിരാജിന്റെ ഒരു കൂട്ടം ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക. Gold Movie Release Updates