ഒരു വലിയ ഇടവേളയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന ‘ഗോൾഡ് ‘ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രേമം എന്ന വലിയ ഒരു ഹിറ്റ് സിനിമ സമ്മാനിച്ച ഒരു സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ , എന്നാൽ ഇതുപോലെ ഒരു സിനിമ തന്നെ ആണ് പ്രേക്ഷകർ ഇപ്പോളും അൽഫോൻസ് പുത്രനിൽ നിന്നും കാത്തിരിക്കുന്നത് , എന്നാൽ അതുപോലെ ഒരു ചിത്രം തന്നെ ആണ് ഗോൾഡ് , പൃഥ്വിരാജ് നയൻ തരായും പ്രധാനവേഷത്തിൽ എത്തുന്ന ഒരു ചിത്രം തന്നെ ആണ് ഇത് ,ആദ്യം റിലീസിംഗ് തീയതി പ്രഖ്യാപിച്ചെങ്കിലും പിന്നീടത് മാറ്റി വെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ വാർത്തയുമായി എത്തിയിരിക്കുകയാണ് നടൻ ബാബുരാജ്. ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന നടൻ കൂടിയാണ് ബാബുരാജ്. ചിത്രം ഡിസംബറിൽ റിലീസിനൊരുങ്ങുന്നു എന്ന് പൃത്ഥിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ബാബുരാജ് പറയുന്നത്. ഗോൾഡ്.. പൂർണ്ണതയ്ക്കുവേണ്ടി ഏറെനാളായി കാത്തിരിക്കുന്നു.
ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. അൽഫോൻസ് പുത്രനും സംഘത്തിനും അഭിനന്ദനങ്ങൾ. ഡിസംബറിൽ റിലീസ്… ഗോൾഡിന്റെ ലൊക്കേഷനിൽ നിന്ന് പൃഥവിരാജിനൊടൊപ്പം. എന്നാണ് ബാബുരാജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഇതോടെ ചിത്രം എപ്പോൾ തീയറ്റിറിൽ എത്തും എന്ന ആരാധകരുടെ കാത്തിരിപ്പിന് വിരാമമാവുകയും ചെയ്തു. ചിത്രത്തെ സംബന്ധിച്ച് അണിയറ പ്രവർത്തകരിൽ നിന്ന് അപ്‌ഡേഷനുകൾ ഒന്നും ഇല്ലാതിരിക്കുന്ന സമയത്താണ് ഈ പോസ്റ്റ് ബാബുരാജ് പങ്കുവെച്ചിരിക്കുന്നത്. അത് കൊണ്ട് തന്നെ ആരാധകർ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. എന്നാൽ ചിത്രം അടുത്ത മാസം റിലീസ് ചെയ്യും എന്ന് തന്നെ ആണ് പറയുന്നത് , വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് എല്ലാ പ്രേക്ഷകരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,