1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തിൽ ആടുതോമ എന്ന നായക കഥാപാത്രമായി അഭിനയിച്ചത് മോഹൻലാൽ ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോർജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടർന്ന് ജോർജ്ജ് പിന്നീട് സ്ഫടികം ജോർജ്ജ് എന്നറിയപ്പെടാൻ തുടങ്ങി.മലയാള സിനിമയിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിമാറുകയും ചെയ്തു , മോഹൻലാൽ-ഭദ്രൻ കൂട്ടുകെട്ടിലെ സ്ഫടികം . മോഹൻലാലിന്റെ ആടു തോമയായുള്ള പെർഫോമൻസ് തന്നെയാണ് സിനിമയുടെ വിജയവും. മോഹൻലാലിനെ മനസിൽ കണ്ട് തന്നെ സൃഷ്ടിച്ച കഥാപാത്രമാണ് ആട് തോമയെന്നാണ് സംവിധായകൻ ഭദ്രൻ സ്ഫടികത്തെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
ഇപ്പോഴിതാ, പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെ സ്ഫടികം വീണ്ടും റിലീസ് ചെയ്യുകയാണെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. ‘ആടു തോമ’ എന്ന കഥാപാത്രമായി മോഹൻലാൽ എത്തിയ ചിത്രം ഫാമിലി ആക്ഷൻ ഡ്രാമയായിരുന്നു. തിലകനും കെപിഎസി ലളിതയുമായിരുന്നു മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. തിലകന്റെ ‘ചാക്കോ മാഷ്’ എന്ന കഥാപാത്രത്തിന് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു.എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ ‘ആടു തോമ’ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം ഒമ്പതിന് ഏതു എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
