നമ്മുടെ സംസ്ഥാനത്തെ വിവിധങ്ങളായ രോഗങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് സംസ്ഥാന സർക്കാർ പലതരത്തിലുള്ള ആനുകൂല്യങ്ങൾ നൽകി വരാറുണ്ട്.ഇതുപോലെ ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് വൃക്കരോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിനനാക്കം നിൽക്കുന്ന സാധാരണക്കാർക്ക് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനസർക്കാർ.പ്രതിമാസം 4000 രൂപ വരെ ധനസഹായം നൽകുന്നതിനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. വൃക്കരോഗങ്ങൾ ഉള്ള ആളുകൾക്ക് ഡയാലിസിസ് പോലുള്ള ചികിത്സാ രീതികൾക്ക് വളരെയധികം തുക പ്രതിമാസം ചെലവാകാറുണ്ട്.ഈ ചിലവിലേക്ക് പ്രതിമാസം നൽകാൻ തീരുമാനിച്ചിരിക്കുന്ന 4000 ഒരാശ്വാസം ആകുമെന്നാണ് കരുതുന്നത്. പദ്ധതിയുടെ പ്രഖ്യാപനം എം ഗോവിന്ദൻ മാസ്റ്റർ ആണ് നിർവഹിച്ചത്
ഓരോ കുടുംബത്തിന്റെയും വാർഷിക വരുമാനം അടിസ്ഥാനമാക്കിയായിരിക്കും ധനസഹായം നൽകുക. പൊതുവിഭാഗത്തിൽ പെട്ട കുടുംബങ്ങളുടെ വാർഷികവരുമാനം രണ്ടു ലക്ഷം രൂപയിൽ കുറവായിരിക്കണം.അതുപോലെ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങളുടെ വാർഷികവരുമാനം മൂന്നു ലക്ഷം രൂപ വരെ ആകാം. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളുടെ വാർഷികവരുമാനം നോക്കാതെ തന്നെ ധനസഹായം നൽകുന്നതായിരിക്കും. എന്തുതന്നെയായാലും വൃക്കരോഗികൾക്ക് ഇതു വളരെ ആശ്വാസകരമായ ഒരു വാർത്തയാണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,