Articles

ചിത്രീകരണം പൂർത്തിയാക്കി ‘കാതൽ’

ജിയോ ബേബി ചിത്രം കാതലിന്റെ ഷൂട്ടിംഗ് അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മമ്മൂട്ടിയുടേയും ജ്യോതികയുടെയും സീനുകൾ പൂർത്തിയാക്കിയതായി അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. 12 വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാതലിനുണ്ട്. മമ്മൂട്ടിയുടെ മാത്യു ദേവസ്സി എന്ന കഥാപാത്രം, തീക്കോയി ഗ്രാമ പഞ്ചായത്ത് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കു ന്നതിന്റെ ഒരു പോസ്റ്റർ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. നടൻ സൂര്യ ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തി ടീമംഗങ്ങളെ നേരിൽ കണ്ട് അഭിനന്ദിച്ചിരുന്നു.

 

 

അദ്ദേഹം എത്തിയതിന്റെ ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്,ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പ്രണയത്തിനൊപ്പം രാഷ്ട്രിയവും, മമ്മൂട്ടിയുടെ ഈ ചിത്രത്തിൽ ഉള്ളത് , എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷൻ കാഴ്ചകൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും ആണ് , മമ്മൂക്കയുടെ ഫ്ളക്സ് ബോർഡുകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , വലിയ ഒരു താര നിരതന്നെ ആണ് ഈ ചിത്രത്തിൽ ഉള്ളത് , എന്നാൽ ഈ ചിത്രത്തിന് വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ ഇരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top