എല്ലാവർക്കും സിനിമകൾ കാണാൻ നല്ല ഇഷ്ടം ഉള്ള ഒരു കാര്യം തന്നെ ആണ് , എന്നാൽ തിയേറ്ററിൽ ആണ് എല്ലാവരും പോയി സിനിമകൾ കാണുന്നത് , എന്നാൽ ഇങ്ങനെ സിനിമകൾ കാണാൻ നല്ല തിയേറ്ററുകളെ തന്നെ തിരഞ്ഞു എടുക്കുന്ന രീതി നമക്ക് പണ്ട് മുതൽ ഉള്ളത് ആണ് , എന്നാൽ അങ്ങിനെ കേരളത്തിൽ ആദ്യം ആയി സിനിമാപ്രേമികൾക്ക് ആവേശം ഉണർത്തുന്നതാണ് ആസ്പെക്റ്റ് റേഷ്യോ ഉള്ള സ്ക്രീനുകളും സ്റ്റേഡിയം സീറ്റിംഗുമൊക്കെയുള്ള പ്രദർശനശാലകളായ ഐമാക്സ്. കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ലക്സാണ് തലസ്ഥാനത്ത് തുടങ്ങുന്നത്. ഇന്ത്യയിലെ പ്രീമിയം സിനിമാ പ്രദർശന കമ്പനിയായ പിവിആർ സിനിമാസിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ളക്‌സാണ് ലുലു മാളിൽ ആരംഭിക്കുന്നത്.നൂതന സിനിമാ അനുഭവം പ്രേഷകർക്ക് സമ്മാനിക്കുന്ന പന്ത്രണ്ട് സ്ക്രീനുകളാണ് ലുലു മാളിലെ സൂപ്പർപ്ളക്സിലുള്ളത്.
പിവിആർ ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അജയ് ബിജിലി, പിവിആർ ലിമിറ്റഡ് ജോയിന്റ് മാനേജിങ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജിലി, ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫ് അലി എന്നിവർ ചേർന്ന് സൂപ്പർപ്ളക്സ് ഉദ്ഘാടനം ചെയ്തു. ഡിസംബർ 5 മുതൽ പ്രദർശനം ആരംഭിക്കും.IMAX, 4DX തുടങ്ങിയ അന്താരാഷ്ട്ര ഫോർമാറ്റുകളിൽ ഇവിടെ സിനിമ ആസ്വദിക്കാൻ കഴിയും. 12 സ്‌ക്രീനുകളിൽ 2 എണ്ണം PVR-ന്റെ ലക്ഷ്വറി സക്രീൻ വിഭാഗമായ LUXE കാറ്റഗറിയിലാണ്. മറ്റ് സ്‌ക്രീനുകളിലും അവസാന നിരയിൽ റിക്ലൈൻ സീറ്റുകൾ ഉൾപ്പടെയുളള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു സൗകര്യത്തിൽ ആദ്യം ആണ് തിയേറ്റർ ഒരുങ്ങുന്നത് ,