Articles

ദുൽഖർ സൽമാനും സാമന്തയും കിംഗ് ഓഫ് കോത യിൽ ഒന്നിക്കുന്നു

ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രത്തിൽ ദുൽഖറിന്റെ നായികയായി സാമന്തഅഭിനയിക്കും എന്ന വാർത്തയാണ് പുറത്ത് വരുന്നത്. എന്നാൽ എല്ലാവരെയും ആവേശത്തിൽ ആക്കിയ ഒരു വാർത്ത തന്നെ ആയിരുന്നു അത് , എന്നാൽ ഈ ചിത്രത്തിൽ സാമന്ത എത്തുമോ എന്ന ഒരു സൂചനയും അണിയറയിൽ നിന്നും വന്നിട്ടില്ല , എന്നാൽ ഈ ചിത്രത്തിൽ ഇതിനു മുൻപ്പ് വന്ന വാർത്തകളിൽ ഐശ്വര്യ ലക്ഷ്മി ആണ് നായിക എന്നാണ് എല്ലാവരും പറഞ്ഞത് ,

 

 

ദുൽഖറിന്റെ നിർമ്മാണ കമ്പനിയായ വേഫറർ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കൈയ്യിൽ തോക്കേന്തി മാസ് ലുക്കിൽ നിൽക്കുന്ന ദുൽഖറിന്റെ ചിത്രമായിരുന്നു പോസ്റ്ററിലുള്ളത്. പൊറിഞ്ചു മറിയം ജോസിന് വേണ്ടി തിരക്കഥ ഒരുക്കിയ അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.അതേസമയം, തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളാണ് ഐശ്വര്യ ലക്ഷ്മിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ആര്യയ്‌ക്കൊപ്പം അഭിനയിക്കുന്ന ക്യാപ്റ്റൻ ആണ് ഐശ്വര്യയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. തെലുങ്ക് ചിത്രം സീതാരാമമാണ് ദുൽഖറിന്റെ റിലീസിന് ഒരുങ്ങുന്ന സിനിമ.

To Top