Articles

സൂപ്പർ ഹിറ്റ് ചാർട്ടിലേക്ക് ദൃശ്യം ഹിന്ദി പതിപ്പ്

അക്ഷയ് കുമാർ, ആമിർ ഖാൻ ചിത്രങ്ങൾ പോലും ബോക്സ് ഓഫീസിൽ തകർച്ച നേരിട്ടപ്പോൾ ബോളിവുഡിന് ആശ്വാസം പകർന്നത് ഭൂൽ ഭുലയ്യ 2, ബ്രഹ്‍മാസ്ത്ര തുടങ്ങി ചുരുക്കം ചിത്രങ്ങൾ മാത്രമായിരുന്നു. എന്നാൽ ഇപ്പോഴിതാ ബോളിവുഡിന് ഏറെ പ്രതീക്ഷ നൽകുന്ന ഒരു ചിത്രം തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. അജയ് ദേവ്ഗണിനെ നായകനാക്കി അഭിഷേക് പാഠക് സംവിധാനം ചെയ്‍തിരിക്കുന്ന ദൃശ്യം 2 ആണ് അത്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തിൻറെ ഒഫിഷ്യൽ റീമേക്ക് തന്നെയാണ് ഈ ചിത്രം. എന്നാൽ ഈ ചിത്രം ഹിന്ദി പതിപ്പ് ബോളിവുഡ് സിനിമക്ക് വലിയ ഒരു കൈതാങ് തന്നെ ആണ് .അഭിഷേക് പതക് ആണ് ചിത്രത്തിന്റെ സംവിധാനം. ഭുഷൻ കുമാർ, കുമാർ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിർമിച്ചത്. പനോരമ സ്റ്റുഡിയോസ്,18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമാണം.

 

ഹിന്ദി സിനിമ വ്യവസായത്തെ തന്നെ രക്ഷിക്കാൻ ദൃശ്യത്തിന് കഴിഞ്ഞു എന്ന വാർത്തകൾ ആണ് വരുന്നത് , രണ്ടാം ദിവസം ചിത്രീകരണം നടക്കുമ്പോൾ 20 കോടിക്ക് മുകളിൽ ആണ് ചിത്രത്തിന് കളക്ഷൻ ആയി ലഭിച്ചത് ,   എന്നാൽ  പരാജയത്തിന്റെ പടുകുഴിയിൽ നിന്നും ഹിന്ദി സിനിമയെ രക്ഷിക്കാൻ മലയാളത്തിൽ നിന്നും വന്ന സിനിമ  വേണ്ടി വന്നു എന്നാണ് പറയുന്നത് ,  ബോളിവുഡിൽ നിന്നും തന്നെ ആണ് ഇങ്ങനെ വാർത്തകളും ചർച്ചകളും വരുന്നത്  ,   സൂപ്പർ ഹിറ്റ് ചാർട്ടിലേക്ക് ആണ് ഈ ചിത്രം കയറിയിരിക്കുന്നത് ,  ദൃശ്യം ഹിന്ദി പതിപ്പ് 3 ദിവസം കൊണ്ട് വാരികൂട്ടിയതു 63 കോടി രൂപ തന്നെ ആണ്  ഈ ചിത്രം സ്വന്തം ആക്കിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top