ദൃശ്യം 3 ഒരുങ്ങുന്നു ചർച്ചകളിൽ ആന്റണി പെരുമ്പാവൂരും

അജയ് ദേവ്ഗൺ നായകനായ ദൃശ്യം 2ന് തീയേറ്ററിൽ മികച്ച പ്രതികരണം ലഭിക്കുകയാണ്. മലയാളം ക്രൈം ത്രല്ലർ ചിത്രമായ ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിൽ നടൻ അജയ് ദേവ്ഗൺ ആണ് നായകൻ. ഇ-ടൈംസ് റിപ്പോർട്ട് പ്രകാരം ദൃശ്യം മൂന്നാം ഭാഗം മലയാളത്തിലും ഹിന്ദിയിലും ഒരേ ദിവസം റിലീസ് ചെയ്യും എന്ന് പറയപ്പെടുന്നു. സിനിമയുടെ സസ്പെൻസ് പുറത്താകാതിരിക്കാനാണ് ഒരു ദിവസം തന്നെ രണ്ടു ഭാഷകളിൽ റിലീസ് തീരുമാനിച്ചതെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.ആദ്യ ഭാഗം ഇറങ്ങി ഏഴ് വർഷത്തിന് ശേഷം പുറത്തിറങ്ങിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 50 കോടി കളക്ഷൻ പിന്നിട്ടിരുന്നു. ദൃശ്യം 2 അതിന്റെ ആദ്യ വാരാന്ത്യത്തിൽ 64.14 കോടി രൂപ നേടിയതായി ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് വെളിപ്പെടുത്തി.

 

ദൃശ്യം 2 മൂന്നാം ദിവസത്തെ കളക്ഷനിലൂടെ ‘തൻഹാജി: ദി അൺസങ് വാരിയർ’ ആദ്യ വാരാന്ത്യ കളക്ഷനെ ഔദ്യോഗികമായി മറികടന്നു. അജയ് ദേവ്ഗൺ നായകനായി അഭിനയിച്ച ചിത്രം, എന്നാൽ ഈ സിനിമക്ക് ലഭിക്കുന്ന കളക്ഷന്റെ ഒരു പങ്ക് ആന്റണി പെരുമ്പാവൂർക്കും ഉള്ളത് ആണ് , ഹിന്ദി ദൃശ്യം 2 കോ പ്രൊഡ്യൂസർ കൂടി ആണ് ആന്റണി പെരുമ്പാവൂർ , മലയാളത്തിൽ ഒടുവിൽ ഇറങ്ങിയ ആശിർവാദ് സിനിമാസ് നിർമിച്ച ചിത്രങ്ങൾ എല്ലാം മോശം കളക്ഷൻ ആണ് സ്വന്തം ആക്കിയത് നിർമാണ കമ്പിനിയെ വളരെ അതികം നഷ്ടത്തിൽ ആക്കി , എന്നാൽ ഈ പ്രതിസന്ധിയിൽ ഒരു കൈ താങ്ങു ആയി കഴിഞ്ഞു ദൃശ്യം 2 ഹിന്ദി വിജയം , അതുകൊണ്ട് തന്നെ ദൃശ്യം 3 ഇറക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ആന്റണി പെരുമ്പാവൂർ , എന്നാൽ അതിനുള്ള അണിയറ പ്രവർത്തിയിൽ ആണ് സംവിധായകനും നിർമാതാവും ഏലാം സോഷ്യൽ മീഡിയയിൽ വാർത്തകൾ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,