ബിഗ് ബോസ് മലയാളം നാലാം സീസണോടെ കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നത് റോബിൻ തന്നെയായിരുന്നു. ഇ്‌പ്പോൾ വീണ്ടും റോബിൻ ചർച്ചയാകുകയാണ്. റോബിന്റെ സഹോദരിയുടെ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. റോബിന് ഒരു സഹോദരിയുണ്ടെന്ന വിവരം താരം പലപ്പോഴും പറയാറുണ്ട്. എന്നാലിപ്പോൾ സഹോദരിയുടെ വിവാഹ ചിത്രം പങ്കുവെയ്ക്കുകയാണ് താരം.റോബിന്റെ സഹോദരിയുടെ വിവാഹ വാർത്തകൾ ഇന്ന് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. എന്നാൽ റോബിൻ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നൽകിയിരുന്നില്ല. കുടുംബത്തെക്കുറിച്ച് എപ്പോഴും പറയാറുണ്ടായിരുന്നെങ്കിലും കുടുംബാംഗങ്ങളെയൊന്നും പ്രേക്ഷകർക്ക് പരിചയമില്ല. ഇതോടെയാണ് വിവാഹ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടങ്ങിയത്.
റോബിനും കുടുംബത്തിനും ആശംസകൾ നേർന്നുകൊണ്ടാണ് ഒരു വിഭാഗം എത്തിയതെങ്കിൽ മറ്റൊരു വിഭാഗം എത്തിയത് വിവാഹത്തെക്കുറിച്ച് റോബിൻ മുൻകൂട്ടി അറിയിക്കാത്തതിലെ പരിഭവവുമായാണ്.എന്നാൽ റോബിൻ എത്തിയിരുന്ന പല വേദികളിലും സഹോദരിയുടെ വിവാഹക്കാര്യത്തെക്കുറിച്ചുള്ള വിവാഹങ്ങൾ പങ്കുവെച്ചിരുന്നു എന്നാണ് ആരാധകരുടെ വാദം. ചടങ്ങുകൾക്ക് ശേഷം വധൂവരന്മാർക്ക് ആശംസകൾ നേർന്ന് റോബിൻ ചിത്രം പങ്കുവെച്ചതോടെയാണ് വിവാഹിതയായത് റോബിന്റെ സഹോദരി തന്നെയാണെന്ന് ആരാധകരും ഉറപ്പിച്ചത്. മാളുവിനും വിനുവിനും അഭിനന്ദനങ്ങൾ എന്നാണ് ചിത്രത്തോടൊപ്പം റോബിൻ കുറിച്ചിരിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/PmISxuBSW1o