Articles

ദിലീപിനൊപ്പം തമ്മന്ന മാത്രമല്ല ഹിന്ദിയിൽ നിന്ന് അനുപം ഖേറും.

രാമലീലയുടെ വിജയത്തിനു ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് സെപ്റ്റംബർ ഒന്നിന് തുടക്കമായി. തമന്ന ഭാട്ടിയ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന സിനിമ കൂടിയാണിത്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നടന്ന പൂജ ചടങ്ങിലൂടെയാണ് ആരംഭംഅജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മാണം. ദിലീപ് ഭദ്രദീപം തെളിയിച്ചു. വിനായക അജിത് സ്വിച്ചോൺ കർമ്മം നടത്തി. ദിലീപും തമന്നയും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കുമിത്. +

 

ദിലീപിനു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഗുജറാത്ത്, മുംബൈ, ജാർഖണ്ഡ്, എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കും, എന്നാൽ ചിത്രം വലിയ ഒരു മുതൽ മുടക്കിൽ ആണ് ഒരുക്കുന്നത് , വലിയ ഒരു താര നിറയും ഈ ചിത്രത്തിൽ ഒരുങ്ങുന്നു , എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ പ്രകാരം ദിലീപിനൊപ്പം തമ്മന്ന മാത്രമല്ല ഹിന്ദിയിൽ നിന്ന് അനുപം ഖേറും ഈ ചിത്രത്തിൽ ഉണ്ടാവും എന്ന വാർത്തകൾ ആണ് വരുന്നത് ,

To Top