Articles

ബോളിവുഡിനെ അപ്പാടേ വിഴുങ്ങി പൊന്നിയിൻ സിൽവൻ്റെ കുതിപ്പ് കണ്ടോ – Ponniyin Selvan I New Records

ആദ്യദിനത്തിൽ തമിഴ്‌നാട്ടിൽനിന്നു മാത്രം 25.86 കോടി ചിത്രം നേടി. ഈ വർഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ‘പൊന്നിയിൻ സെൽവൻ’. (Ponniyin Selvan I New Records)അജിത് ചിത്രം ‘വലിമൈ’ ആണ് ആദ്യസ്ഥാനത്ത്. 36.17 കോടിയാണ് വരുമാനം. രണ്ടാം സ്ഥാനത്തുള്ള ‘ബീസ്റ്റ്’ നേടിയത് 26.40 കോടിയാണ്. ‘വിക്രമി’നെ പിന്നിലാക്കിയാണ് ‘പൊന്നിയിൻ സെൽവൻ’ മൂന്നാം സ്ഥാനത്തെത്തിയത്.

മണിരത്‌നം ഒരുക്കിയ ബ്രഹ്‌മാണ്ഡ ചലച്ചിത്രം പൊന്നിയിൻ സെൽവൻ- 1 വെറും മൂന്ന് ദിവസം കൊണ്ട് നേടിയത് 230 കോടി രൂപയെന്ന് റിപ്പോർട്ട്. രാജ്യത്തിനകത്ത് മാത്രം ചിത്രത്തിന്റെ കളക്ഷൻ 100 കോടി പിന്നിട്ടു. 4.13 മില്യൺ ഡോളർ കളക്ഷനാണ് യുഎസ് ബോക്‌സ് ഓഫിസിൽ പൊന്നിയിൻ സെൽവൻ വാരിക്കൂട്ടിയത്.

ഇത് ഒരു തമിഴ് സിനിമയ്ക്ക് യുഎസ് ബോക്‌സ് ഓഫിസിൽ ലഭിക്കുന്ന എക്കാലത്തേയും മികച്ച ഓപ്പണിംഗാണ്. 29 മില്യൺ ഡോളറുമായി ഈ വാരാന്ത്യത്തിൽ ലോകമെമ്പാടും ഏറ്റവുമധികം കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രവുമാകുകയാണ് പൊന്നിയിൻ സെൽവൻ. മികച്ച പ്രേക്ഷക പ്രതികരണവുമാണ് പൊന്നിയിൻ സെൽവന് ലഭിച്ചുവരുന്നത്.

എന്നാൽ വിക്രം വേദാ എന്ന ചിത്രം പൊന്നിയൻ സെൽവൻ എന്ന സിനിമക്ക് മുന്നിൽ താഴ്ന്നു തന്നെ ആണ് നിൽക്കുന്നത് , വിക്രം വേദ നേടിയത് 66 കോടി രൂപ മാത്രം ആണ് , എന്നാൽ മികച്ച ചിത്രം എന്ന് പരാമർശങ്ങൾ ഉണ്ടായിട്ടും മികച്ച ഒരു കളക്ഷനായും ചിത്രം നേടാൻ കഴിഞ്ഞില്ല എന്നതാണ് സത്യം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

ബോളിവുഡിനെ അപ്പാടേ വിഴുങ്ങി പൊന്നിയിൻ സിൽവൻ്റെ കുതിപ്പ് കണ്ടോ – Ponniyin Selvan I New Records
To Top