Press "Enter" to skip to content

ഗ്രീഷ്മക്കെതിരെ പൊട്ടിത്തെറിച്ച് ഷംന കാസിം ലൈവിൽ പറഞ്ഞത് കേട്ടോ

Rate this post

മനസാക്ഷിയെ നടുക്കിയ ഒരു കൊലപാതകം താനെ ആയിരുന്നു കഴിഞ്ഞ ദിവസം കേരളത്തിൽ നടന്നത് , കഷായത്തിൽ വിഷം കലർത്തി നൽകിയ സംഭവം തന്നെ ആണ് അത് എന്നാൽ ഇപ്പോൾ ഗ്രീഷ്മ കുറ്റം സമ്മതിച്ചതിനു പിന്നാലെ ആണ് ഫോൺ കാൾ എല്ലാം വൈറൽ ആയതു , കഷായത്തിൽ വിഷം കലർത്തിയിരുന്നുവെന്ന് താൻ ഷാരോണിനോട് പറഞ്ഞിരുന്നതായി ഗ്രീഷ്‌മയുടെ കുറ്റ‌സമ്മത മൊഴി. എന്നാൽ ഇക്കാര്യം പുറത്തുപറയേണ്ടെന്ന് ഷാരോൺ പറഞ്ഞിരുന്നുവെന്നും ഗ്രീഷ്‌മ പറയുന്നു. കൃഷി ആവശ്യങ്ങൾക്കായി അമ്മാവൻ വാങ്ങിവച്ച തുരിശ് ആണ് കഷായത്തിൽ കലക്കി നൽകിയതെന്ന് ഗ്രീഷ്‌മ ചോദ്യംചെയ്യലിൽ സമ്മതിച്ചു. തുടർന്ന് ഗ്രീഷ്‌മയുടെ അമ്മാവനിലേക്കും അന്വേഷണമുണ്ടാകുമെന്നാണ് സൂചന. എന്നാൽ ഇപ്പോൾ ഷാരോണിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നും കേസിൽ പ്രതിയായ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും നടി ഷംന കാസിം.

 

 

പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ. മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രയ്ക്കും വിശ്വസിച്ചിരുന്നിരിക്കും. ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല പരമാവധി ശിക്ഷ നൽകണം, –ഷംന സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.അതേസമയം പ്രണയം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് നടൻ ഹരീഷ് പേരടിയും അഭിപ്രായപ്പെട്ടു. യുവത്വത്തിനിടയിൽ സംഭവിക്കുന്ന ഇത്തരം വൈകല്യങ്ങളുടെ മൂലകാരണങ്ങൾ കണ്ടെത്തി മുളയിലേ നുള്ളാൻ സമൂഹത്തിന് സാധിക്കണമെന്ന് നടൻ ചന്തുനാഥ് പറഞ്ഞു. പ്രണയപ്പകയിൽ കണ്ണൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സംഭവവും ഷാരോണിന്റെ മരണവും ചേർത്തായിരുന്നു ചന്തുവിന്റെ പ്രതികരണം. നിരവധി ആളുകൾ ആണ് ഈ കാരിയാരത്തിൽ പ്രതികരിച്ചു രംഗത്ത് വന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »