സിനിമാ നിരൂപകനും എന്റർടെയ്ൻമെന്റ് ട്രാക്കറുമായ കൗശിക് എൽ എം അന്തരിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഗലാട്ട ചാനലിലെ അവതാരകനായി പ്രവർത്തിച്ച കൗശിക് സോഷ്യൽ മീഡിയയിൽ സജീവമാകുകയും സിനിമ താരങ്ങളടക്കമുള്ളവരുടെ ഇടയിൽ ശ്രദ്ധ നേടിയ സിനിമ നിരൂപകനായി മാറുകയും ചെയ്തു. ചലച്ചിത്രലോകത്തുനിന്നും നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ചത്.
അദ്ദേഹത്തിന്റെ മരണത്തിൽ നടൻ ദുൽഖറും കീർത്തി സുരേഷ് വിജയദേവരകൊണ്ട എന്നി പ്രമുഖ താരങ്ങളും അനുശോചനം അറിയിച്ചു രംഗത്ത് വന്നിരുന്നു , എന്നാൽ ദുൽഖുറിന്റെ കുറിപ്പ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു , എന്നാൽ ദുൽഖർ ചിത്രം സീതാരാമത്തിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസം കൗശിക് ആഘോഷിച്ചിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,