ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് റാം. കൊവിഡ് കാലത്ത് ചിത്രീകരണം മുടങ്ങിയിരുന്ന ചിത്രത്തിന്‍റെ വിദേശ ഷെഡ്യൂളുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്.(Mohanlal and Jeethu Joseph)
മറ്റു രാജ്യങ്ങളില്‍ ചിത്രത്തിന് ഇനിയും ഷെഡ്യൂളുകള്‍ ഉണ്ട്. എന്നാല്‍ ഈ ചെറു ഷെഡ്യൂളില്‍ മോഹന്‍ലാല്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. വൈശാഖ് ചിത്രം മോണ്‍സ്റ്ററിന്‍റെ ദുബൈയില്‍ നടക്കുന്ന ലോഞ്ചില്‍ അദ്ദേഹത്തിന് പങ്കെടുക്കേണ്ടതുമുണ്ട്. ചെറിയ ഇടവേളയ്ക്കു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും സംഘവും മൊറോക്കോയിലേക്ക് പോവും. 40 ദിവസത്തെ ഷൂട്ട് ആണ് അവിടെ പ്ലാന്‍ ചെയ്‍തിരിക്കുന്നത്. അവിടംകൊണ്ടും പൂര്‍ത്തിയാവുന്നില്ല റാം.
അഞ്ച് ദിവസം ടുണീഷ്യയിലാണ് ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം.ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന റാമിന്‍റെ രചനയും ജീത്തുവിന്‍റേത് തന്നെയാണ്. തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്‍കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങി വലിയ താരനിരയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കോവിഡ് മൂലം ആണ് ഈ ചിത്രം ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നത് എന്നാൽ പിന്നീട് കഥയിൽ ചില മാറ്റങ്ങൾ വരുത്തി പിന്നിടും ചിത്രീകരണം ആരംഭിച്ചത് ആണ് , വലിയ ഒരു ബിഗ് ബഡ്ജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത് , ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എല്ലാം ഉടൻ തന്നെ സോഷ്യൽ മീഡിയയിൽ വരും എന്ന് ആണ് പറയുന്നത്. Mohanlal and Jeethu Joseph in Ram Movie