ഒരുപാട് കാലത്തിന് ശേഷമാണ് മോഹൻലാലും, ശ്രീനിവാസനും ഒരുപരുപാടിയിൽ പങ്കെടുക്കുന്നത്. മഴയിൽ അവാർഡ് എന്ന ഷോയിലായിരുന്നു വർഷങ്ങൾക്ക് ശേഷം ദാസനും, വിജയനും കണ്ടുമുട്ടിയത്. ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ കൊണ്ട് സിനിമയിൽ നിന്ന് ചെറിയ ഇടവേളയിലായിരുന്നു ശ്രീനിവാസൻ. എന്നാൽ ഇരുവരുടെയും കണ്ടുമുട്ടലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയവുമായി മാറിക്കൊണ്ടിരിക്കുകയാണ്.
എന്നാൽ അതെ സമയം വീഡിയോ വൈറൽ ആയതോടെ. വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ. നാടോടിക്കാറ്റ് നാലാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയായിട്ടുണ്ട്. ഈ വാർത്ത മലയാള സിനിമ പ്രേമികൾക്ക് ഒരുപാട് പ്രതീക്ഷകളാണ് നൽകുന്നത്. മൂന്ന് സിനിമകളിലും ദാസനും വിജയനും ഒന്നിച്ചുള്ള രസകരമായ കോമഡി രംഗങ്ങളും, ജീവിത യാഥാർഥ്യങ്ങളെ തുറന്നുകാട്ടുന്ന നിമിഷങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.
മൂന്ന് ഭാഗങ്ങൾക്ക് ശേഷം നാലാം ഭാഗം ഉണ്ടായാൽ അത് മലയാള സിനിമ ചരിത്രത്തിലെ തന്നെ ഒരു വലിയ ഹിറ്റ് ആയിരിക്കും. ദാസനെയും വിജയനെയും നിരവധി മീമുകളിലൂടെയും, കോമഡി രംഗങ്ങളിലൂടെയും നമ്മൾ മലയാളികൾ ഓരോ ദിവസവും ഓർക്കാറുണ്ട്. ശ്രീനിവാസൻ, മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ എല്ലാം മികച്ച വിജയം നേടിയിട്ടുണ്ട് ഉണ്ട്. നാടോടിക്കാറ്റ് പോലെ മികച്ച ഒരു ചിത്രം ഇനിയും കാണാൻ സാധിക്കട്ടെ.