ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി ആർ ബാൽക്കി സംവിധാനം ചെയ്ത ‘ചുപ്’ മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ചുപ്പിന് റിലീസിൻറെ രണ്ടാം ദിനവും ബോക്‌സ് ഓഫീസിൽ മികച്ച പ്രതികരണം. മൾട്ടിപ്ലെക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം ദേശീയ ചലച്ചിത്ര ദിനമായി ആചരിച്ച 23 നായിരുന്നു ചിത്രത്തിൻറെ റിലീസ്.പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ നൽകിയ കണക്ക് പ്രകാരം 3.06 കോടി ആയിരുന്നു ചിത്രത്തിൻറെ ഇന്ത്യൻ ഓപണിംഗ് കളക്ഷൻ. ഇപ്പോഴിതാ രണ്ടാം ദിനമായ ശനിയാഴ്ചത്തെ ചിത്രത്തിൻറെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്.
ആദ്യദിവസത്തെ മികച്ച തുടക്കത്തിനു ശേഷം രണ്ടാം ദിനം ചിത്രം 2.07 കോടി നേടിയെന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് അറിയിച്ചു.മോശം വിമർശനങ്ങളും നിഷേധാത്മക അവലോകനങ്ങളും അനുഭവിക്കുന്ന ഒരു കലാകാരന്റെ വേദനയാണ് ചിത്രീകരിക്കുന്നത്. സണ്ണി ഡിയോൾ, പൂജാ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരും അഭിനയിക്കുന്ന ചിത്രത്തിന് ബോക്‌സ് ഓഫീസിൽ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ട്രെയ്ലർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത് മുതൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ചുപ്. എന്നാൽ ഇപ്പോൾ വലിയ പിന്തുണ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് മികച്ച കളക്ഷനിൽ ചിത്രം മുന്നോട്ടു പോവുന്നു , zee 5 ആണ് ott റൈഡ് നേടിയെടുത്തിരിക്കുന്നത് .