Articles

ചുപ് സിനിമയുടെ പ്രെമോഷൻഡ് വേദിയിൽ ഇവർ ഒന്നിച്ചപ്പോൾ

ദുൽഖർ സൽമാൻ നായകനാകുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം ‘ചുപ് : റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്’ റിലീസി​നൊരുങ്ങുകയാണ്. റൊമാന്റിക് സൈക്കോപാത്ത് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സെപ്റ്റംബർ 23ന് പുറത്തിറങ്ങുമെന്ന വിവരം ദുൽഖർ തന്നെയാണ് ഇന്ന് പുറത്തുവിട്ടത്. പ്രശസ്ത ഹിന്ദി ചലച്ചിത്രകാരൻ ഗുരു ദത്തിന്റെ ‘പ്യാസ’ എന്ന സിനിമയിലെ ‘സർജു തെരാ ചക്ക്‌രായേ’ എന്ന പാട്ട് ദുൽഖർ പാടുന്നതിന്റെ പശ്ചാത്തലത്തിലുള്ള മോഷൻ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഗുരു ദത്തിനുള്ള സമർപ്പണമായി ഒരുങ്ങുന്ന ചിത്രമാണ് ചുപ്.
പ്രമുഖ ബോളിവുഡ് സംവിധായകനായിരുന്നു ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ ആർ ബൽകി നേരത്തെ പറഞ്ഞിരുന്നു.

 

ഗുരു ദത്തിൻറെ ചരമ വാർഷിക ദിനത്തിലാണ് ടൈറ്റിൽ പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഇതൊരു ബയോപിക് അല്ലെന്നും ബൽകി പറഞ്ഞിരുന്നു. സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.അതേസമയം സിനിമയുടെ റിലീസ് സംബന്ധിച്ച കാര്യങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത് ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതു , R ബാൽകി സണ്ണി ഡിയോൾ ദുൽഖുർ എന്നിവർ ചേർന്ന് എടുത്ത ഒരു ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

To Top