റോഷാക്കിനെ അനുകരിച്ച് ക്രിസ്റ്റഫർ – Christopher in imitation of Rorschach, Mammootty

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന കിസ്റ്റഫർ;’ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ‘എവിടെ നിയമം അവസാനിക്കുന്നുവോ അവിടെ നീതി ആരംഭിക്കുന്നു’ എന്ന ടാഗ് ലൈനോടു കൂടിയാണ് പോസ്റ്റർ പങ്കു വെച്ചിരിക്കുന്നത്. (Christopher in imitation of Rorschach, Mammootty)

ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ കൃഷ്ണയാണ്.ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. പൊലീസ് യൂണിഫോമിലല്ലെങ്കിലും ഒരു വയർലെസ് സെറ്റിന് അരികിലിരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ. ആറാട്ട് എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫർ.

സ്നേഹ, അമലപോൾ,ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായും എത്തുന്നുണ്ട്. വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

അതോടൊപ്പം ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. യഥാർത്ഥ സംഭവത്തെ ആസ്പദം ആക്കി ഒരുക്കുന്ന ഒരു ചിത്രം ആണ് ഇത് എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഷൂയറ്റിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് , എന്നാൽ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഒരു വൈറൽ തന്നെ ആയിരുന്നു ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ ഏലാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/OJVgmJ-9jDE