ഇന്ത്യയുടെ 17കാരനായ ചെസ് മാസ്റ്റർ രമേഷ് ബാബു പ്രഗ‍്‍നാനന്ദ ഈ വർഷം മൂന്നാം തവണയും ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിക്കുന്നു. ഈ വർഷം തുടർച്ചയായ മൂന്നാം തവണയാണ് കാൾസണ് മേൽ ഇന്ത്യയുടെ കൗമാരക്കാരൻ വിജയം നേടുന്നത് , ഈ ഭൂമിയിൽ തന്നെ തോൽപ്പിക്കാൻ ആർക്കുമാകില്ല എന്ന് അഭിമാനിച്ചവർക്കും അഹങ്കരിച്ചവർക്കും കാലം കാത്തുസൂക്ഷിക്കുന്ന മറുപടിയാണ് തിരിച്ചടി. ഇനിയൊന്നും കീഴടക്കാനില്ലെന്ന ആത്മവിശ്വാസവുമായി ഒളിംപിക് റെക്കോഡിന്റെയും, ലോകറെക്കോഡിന്റെയും പകിട്ടുമായി വന്ന ഉസൈൻ ബോൾട്ടിനെ,
നിഷ്പ്രഭനാക്കിയാണ് അമേരിക്കക്കാരൻ ജസ്റ്റിൻ ഗാറ്റ്ലിൻ 2017 ലോക ചാമ്പ്യൻഷിപ്പിൽ ജേതാവായത്. പിന്നെ ഉസൈൻ ബോൾട്ടിനൊരു ഉയിർപ്പ് ഉണ്ടായിട്ടില്ല. അതുപോലെ ലോക ചെസ് ചാംപ്യൻ മാഗ്നസ് കാൾസന് ഉറക്കമില്ലാത്ത രാത്രി സമ്മാനിച്ചിരിക്കുകയാണ് നമ്മുടെ രമേഷ് ബാബു പ്രഗ്നാനന്ദ. ഇന്ന് ലോകമെങ്ങും ഈ 17കാരനെ വാഴ്ത്തുന്നു. രാജ്യം അവനെ തലയിലേറ്റുന്നു. ചെന്നൈയിൽ നിന്നും ഭസ്മക്കുറി അണിഞ്ഞ് അവൻ തുടങ്ങിയ യാത്ര ഇന്ന് വൻമരങ്ങളെ കടപുഴക്കി മുന്നേറുകയാണ്. ലോകം ഭരിക്കുന്ന ചെസ്സ് രാജാവാകാൻ. വലിയ ഒരു വാർത്ത തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/Nod8VjqPVAk