Articles

ചേലാമ്പ്ര ബാങ്ക് കവർച്ച സിനിമയാകുമ്പോൾ മോഹൻലാലും ഫഹദ് ഫാസിലും ഒന്നിക്കും

നടനും പ്രശസ്ത എഴുത്തുകാരനുമായ അനിർബൻ ഭട്ടാചാര്യയുടെ ‘ഇന്ത്യാസ് മണി ഹൈസ്റ്റ്: ദി ചേലമ്പ്ര ബാങ്ക് റോബറി’ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്യുകയാണ്. മോഹൻലാൽ ആണ് പുസ്തകം മോഹൻലാൽ ആണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഐ പി എസ് ഓഫീസിറായ പി വിജയന്റെ നേതൃത്ത്വത്തിൽ നടന്ന കേരളം ചർച്ച ചെയ്ത 2007-ൽ ഏറ്റവും കുപ്രസിദ്ധിയാർജ്ജിച്ച ചേലമ്പ്ര ബാങ്ക് കവർച്ചയെ ആസ്പദമാക്കിയാണ് പുതിയ പുസ്തകം.80 കിലോ സ്വർണവും 25 ലക്ഷം രൂപയും ഉൾപ്പെട്ട കവർച്ചയാണ് നടന്നത്. ഇപ്പോഴിതാ കഥ സിനിമയാക്കുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥാനായ പി വിജയന്റെ വേഷത്തിൽ മോഹൻ ലാലിനേയും കള്ളൻ കഥാപാത്രത്തിലേക്ക് ഫഹദ് ഫാസിലിനേയും തെരഞ്ഞെടുക്കുമെന്നാണ് അനിർബൻ ഭട്ടാചാര്യ പറയുന്നത്.

 

 

മലയാളത്തിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ട്.ഈ പ്രപഞ്ചം ഇങ്ങനെയൊന്ന് സംഭവിക്കാൻ കാരണമായി എന്നും ഒരു പതിറ്റാണ്ടായി ഇതിന് ശ്രമിക്കുകയായിരുന്നു എന്നും ഭട്ടാചാര്യ പറഞ്ഞു. വിജയൻ സാറിനൊപ്പമുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണവും കൗതുകകരമായിരുന്നു. ഒരുപാട് കഠിനാധ്വാനം ഇതിന് പിന്നിൽ ഉണ്ടായിരുന്നു. മാത്രമല്ല ഞാൻ ചെയ്തതിൽ വെച്ച് എനിക്കിഷ്ടപ്പെട്ട ത്രില്ലിംഗ് സ്റ്റോറിയാണ് ഇത്.

To Top